ചുട്ടുപൊള്ളുകയാണ് കേരളം.ഒട്ടും സഹിക്കാന്‍ കഴിയാത്ത തരത്തിലേക്കാണ് ചൂടിന്റെ പോക്ക്.ഒന്ന് പുറത്തോട്ട് ഇറങ്ങണമെങ്കില്‍ , അത്ര അത്യാവിശ്യം ആണെങ്കില്‍ പോലും പല വട്ടം നമ്മള്‍ ചിന്തിക്കും...ഫാനോ എസിയോ ഇല്ലാതെ ഒരു നിമിഷം പോലും ചിന്തിക്കാന്‍ കഴിയാത്ത അവസ്ഥ .പാലക്കാട്ടെ ചൂട് നോക്കു.. 41 ഡിഗ്രി ആണ് .കൊല്ലത്തും തൃശൂരും 40 ഡിഗ്രി സെല്‍സ്യസ് വീതം ചൂടാണ്..ഇതിനോട് അടുത്ത് തന്നെയാണ് മറ്റ് ജില്ലകളിലേയും താപനില.എന്നാല്‍ അനുഭവഭ്യേത്യമാകുന്ന ചൂട് ഇതിലും കൂടുതലാണ്.താപതരംഗ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .കൊല്ലം,തൃശൂര്‍,പാലക്കാട് ജില്ലകളില്‍ ഉളളവര്‍ കുറച്ച് അധികം ഒന്ന് കരുതണം. ഓറഞ്ച് അലര്‍ട്ടാണ് . എട്ടുജില്ലകളില്‍ യെലോ അലര്‍ട്ടും. കണ്ണൂരില്‍ സൂര്യാഘാതമേറ്റ് യുവാവിന് ജീവന്‍ നഷ്ടമായി സാഹചര്യവും ഇന്ന് നമ്മള്‍ കണ്ടു.മലപ്പുറം വണ്ടൂരില്‍ 4 വയസുകാരിക്ക് സൂര്യാതപമേറ്റു.കോഴിക്കോട് നാദാപുരത്ത് അങ്കണവാടി അധ്യാപികയ്ക്ക് സൂര്യാതപമേറ്റു. അതായത് പ്രകൃതിയെ പേടിക്കേണ്ടത് മഴക്കാലത്ത് മാത്രമല്ലെന്ന് ഓര്‍മിപ്പിക്കുന്നു ഈ വേനല്‍ക്കാലം. ഈ റിപ്പോര്‍ട്ടുകളൊക്കെ നമ്മളെ ആശങ്കപ്പെടുത്തുന്നുണ്ട്. നമ്മള്‍ നമ്മളെ തന്നെ സൂക്ഷിക്കുക ജാഗ്രത പുലര്‍ത്തുക..പരമാവധി ചൂട് ഏല്‍ക്കാനുളള സാഹചര്യം ഒഴിവാക്കുക,ചൂട് കൂടുന്ന സമയത്തെ ജോലി ഒഴിവാക്കുക, കുട്ടികളെ വെയിലത്ത് കളിക്കാന്‍ വിടുന്നതും ഒഴിവാക്കുക.ആവശ്യത്തിലധികം വെളളം കുടിക്കുക.