നിതിന്‍ രാജിനെ മരണത്തിലേക്ക് തള്ളിവിട്ടത് ജാതിവെറി മാത്രമല്ല, കോളജിലെ അനാവശ്യ വിചാരണയും കാരണമായെന്ന് കണ്ടെത്തല്‍. ലോണ്‍ ആപ്പുകാരുടെ ഭീഷണിയെക്കുറിച്ച് മരിക്കുന്നതിനു തൊട്ടുമുൻപ് പ്രിൻസിപ്പലിന്റെ മുറിയിലാണ് നിതിനെ വിചാരണ ചെയ്തത്. ആത്മധൈര്യം നല്‍കി കൂടെനില്‍ക്കേണ്ടതിന് പകരം ആത്മഹത്യയിലേക്ക് നയിച്ച അധ്യാപകരുടെ അറസ്റ്റ് ഇനിയും വൈകുകയാണ്. ശിഷ്യനെ കൊലയ്ക്ക് കൊടുത്ത അധ്യാപകരുടെ അറസ്റ്റ് ഇനിയും വൈകുകയാണ്. 

ഇത്തരം നെറികെടുകള്‍ക്കുള്ള ശിക്ഷ വെറും സസ്പെന്‍ഷനിലൊതുങ്ങുമെങ്കില്‍ നാളെ വേറെയും നിതിന്‍മാരുണ്ടാകും. അധ്യാപനത്തിന്റെ ആദ്യപാഠം പോലും  മറന്നുപോയ ആ അധ്യാപകര്‍ക്ക്, പഠിപ്പിക്കാനുള്ള അവകാശം ഇനിയും വേണോ?. അതിനുള്ള അര്‍ഹതയില്ലെന്ന് തന്നെയാണ് ആ കോളജിലെ മറ്റ് വിദ്യാര്‍ഥികളുടെ പ്രതികരണങ്ങളില്‍ നിന്ന മനസിലാകുന്നതും. നിതിന്റെ മരണത്തിന് പിന്നാലെ ധൈര്യത്തോടെയിറങ്ങി പ്രതിഷേധിച്ച ആ കുട്ടികളോട്    കോളജ് മാനേജ്മെന്റ് പ്രതികാര നടപടിക്കൊരുങ്ങുകയാണ്.  പ്രിയപ്പെട്ട പ്രേക്ഷകരേ, നിതിനും നീതി വേണ്ടേ എന്നാണ് ഇന്ന് നിങ്ങള്‍ പറയൂ  നിങ്ങളോട് ചോദിക്കുന്നത്.