നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോള്‍ മുന്നണികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും മുന്നിലുണ്ടായിരുന്നത് 25 ദിവസം മാത്രമായിരുന്നു. അതിപ്പോള്‍ വെറും മണിക്കൂറുകളിലേക്ക് എത്തിയിരിക്കുന്നു. നാളെ കൊട്ടിക്കലാശം ആണ്. ആരാണ് മുന്നില്‍.എന്താണ് ട്രെന്റ്? തുടര്‍ച്ചയോ തിരിച്ചുവരവോ? അതോ മാറാത്തത് എത്രമാത്രം മാറും? സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മേല്‍ക്കൈ നേടിയ ഇടത് മുന്നണിക്ക് അത് തുടരാന്‍ കഴിഞ്ഞോ?ചില കല്ലുകടിയുണ്ടായെങ്കിലും അത് മറികടന്ന് UDF മുന്നിലെത്തിയോ? ആദ്യം മുതല്‍ സജീവമായി നില്‍ക്കുന്ന ഡീല്‍ ആരോപണം വോട്ടര്‍ മാരെ സ്വാധീനിക്കുമോ?അതോ ആരോപണം മാത്രമായി അവശേഷിക്കുമോ?തദ്ദേശ തിരഞ്ഞെടുപ്പു പോലെ സ്വര്‍ണക്കൊളള സജീവ ചര്‍ച്ചയാക്കി നിര്‍ത്താന്‍ പ്രതിപക്ഷത്തിനായോ?ചര്‍ച്ചയാക്കാതിരിക്കനുളള LDF നീക്കം ഫലം കണ്ടോ?വികസനവും വയനാട് പുനരധിവാസവും ഉയര്‍ത്തിയുളള പ്രചാരണം LDF ന് ഗുണം ചെയ്യുമോ?പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമോ?ഒടുവില്‍ കളം പിടിച്ച അനൗണ്‍സ്മെന്റ് വിവാദവും കിറ്റ് വിവാദവും എങ്ങനെ പ്രതിഫലിക്കും തിരഞ്ഞെടുപ്പില്‍?വമ്പന്‍ വാഗ്ദാനങ്ങള്‍ നല്‍കി കൊണ്ടുളള പ്രകടനപത്രിക ആരെ തുണയ്ക്കും..അങ്ങനെ ചോദ്യങ്ങള്‍ നിരവധിയാണ് അവസാന മണിക്കൂറുകളില്‍.പ്രയിപ്പെട്ട പ്രേക്ഷകരെ 2026 നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂര്‍കള്‍ ബാക്കി നില്‍ക്കെ നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത്? ആര്‍ക്കാണ് മേല്‍ക്കൈ?