ലോകം കാത്തിരിക്കുന്ന ആ സ്വപ്ന ഫൈനലിലേക്ക്... ഇനി വിരലിലെണ്ണാവുന്ന മണിക്കൂറുകള്‍ മാത്രം. ആരാകും ചാംപ്യന്‍മാര്‍? ആരാകും ഗോളടിച്ചുകൂട്ടുക? ആരാകും ആ മോഹക്കപ്പ് ഉയര്‍ത്തുക? മെസിയുടെ കയ്യിലോ...യമാലിന്‍റെ കയ്യിലോ ആ സ്വര്‍ണക്കപ്പ് വാനം മുട്ടെ ഉയരുക? അസൂയ തോന്നും ഈ സ്പാനിഷ് പടയുടെ കുതിപ്പില്‍. എന്തൊരു പന്തടക്കം! എന്തൊരു നിയന്ത്രണം! കളി ഞങ്ങളുടെ കയ്യിലെന്ന് വിളിച്ചുപറയും ഓരോ മിനിറ്റും... 

അങ്ങനെ സമ്മിതിക്കില്ല മെസിപ്പട. നിങ്ങള്‍ ഗോളടിച്ചോ, എത്ര വേണമെങ്കിലും. തിരിച്ചടിക്കാന്‍ വെറും 10 മിനിറ്റ് മതിയെന്ന് സ്കലോണിയുടെ കുട്ടികള്‍ തെളിയിച്ചുകഴിഞ്ഞു. രണ്ട് ഗോളടിച്ചാല്‍ മെസിയുടെ കാലില്‍ ഗോള്‍ഡന്‍ ബൂട്ടെത്തും. ഇങ്ങനെയൊരു സ്വപ്നഫൈനല്‍ അടുത്തപതിറ്റാണ്ടിലൊന്നും ലോകഫുട്ബോളില്‍ കാണാന്‍ കഴിയില്ല

ENGLISH SUMMARY:

The highly anticipated World Cup final is just hours away, with Messi's Argentina facing off against France. Both teams showcase exceptional skill, but Argentina's comeback potential and Messi's Golden Boot aspirations add extra excitement to this dream final.