ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് വടകരയില്‍ പ്രചരിച്ച കാഫിര്‍ സ്ക്രീന്‍ഷോട്ടും അതുണ്ടാക്കിയ വിവാദവുമെല്ലാം നമ്മള്‍ കണ്ടതാണ്. വര്‍ഗീയതയും വിദ്വേഷവും വളര്‍ത്തി വോട്ടുനേടാനുള്ള ആ നീക്കം വടകരയിലെ ജനങ്ങള്‍ തന്നെ തകര്‍ത്തുകളഞ്ഞു. ഇപ്പോളിതാ, മറ്റൊരു രൂപത്തില്‍ പേരാമ്പ്രയില്‍ അനൗണ്‍സ്മെന്റ് വിവാദം. സമുദായത്തിലെ കുട്ടിയെ വിജയിപ്പിക്കണമെന്ന് മുസ്ലിം ലീഗുകാർ വീടുകളിൽ കയറി പറയുന്നു, എന്നാരോപിച്ച് കൗശലപൂര്‍വം നടത്തിയ മതധ്രുവീകരണ നീക്കമാണോ പേരാമ്പ്രയില്‍ കണ്ടത്? ഇത് മതസ്പർദ്ധ വളർത്തുന്നതാണെന്ന് കാട്ടി യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയില്‍ എൽ ഡി എഫ്  സ്ഥാനാർഥി ടി.പി. രാമകൃഷ്ണന് കമ്മിഷൻ നോട്ടിസ് അയച്ചിരിക്കുകയാണ്. അനൗൺസ്മെൻ്റിലെ ഒരു വാചകത്തോട്  വിയോജിപ്പുണ്ടെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞപ്പോൾ വിഷയത്തിൽ എഫ്ഐആർ ഇടണമെന്നായിരുന്നു മനോരമ ന്യൂസിനോടുള്ള ഫാത്തിമ തെഹ്ലിയയുടെ പ്രതികരണം. പാര്‍ട്ടിയുടെ അറിവോടെയല്ല ഇത്തരമൊരു അനൗണ്‍സ്മെന്റ് എന്ന സിപിഎമ്മിന്റെ വാദം വിശ്വസനീയമാണോ? അനൗണ്‍സ്മെന്റില്‍ അടിതെറ്റിയോ? 

ENGLISH SUMMARY:

The Perambra announcement controversy, following the Vadakara screenshot incident, highlights concerns about religious polarization in election campaigns. This situation involves allegations of Muslim League members campaigning for a candidate from their community and has led to an election commission notice for LDF candidate TP Ramakrishnan.