തിരഞ്ഞെടുപ്പിന് ഒന്‍പത് നാള്‍ അകലെയും ഡീലില്‍ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ .സിപിഎം – ബിജെപി ഡീലില്‍ തുടങ്ങി ജമാഅത്തെ – യുഡിഎഫ് ഡീല്‍ കഴിഞ്ഞ് ഒടുവില്‍ എസ്ഡിപിഐ – സിപിഎം ഡീല്‍.കഴിഞ്ഞ ദിവസങ്ങളില്‍ എസ്ഡിപിഐ വോട്ട് സ്വീകരിക്കുമോ എന്ന് മുഖ്യമന്ത്രിയോട് ചോദിക്കുമ്പോള്‍ ആകെ അസ്വസ്ഥനായി രോഷാകുലനായ മുഖ്യമന്ത്രിയെ നമ്മള്‍ കണ്ടു. ഇന്നിപ്പോള്‍ പുതിയ ന്യായീകരണം ആണ് വരുന്നത്. കൊല നടത്താന്‍ പരിശീലനം നേടുന്ന ചില സംഘടനകള്‍ നമ്മുടെ നാട്ടിലുണ്ടെന്നും അതിലൊന്നാണ് എസ്ഡിപിഐ എന്നും സഭയില്‍ പറഞ്ഞ മുഖ്യമന്ത്രിയുടെ ഈ തിരഞ്ഞെടുപ്പ് കാലത്തെ ന്യായീകരണത്തെ കുറിച്ചാണ് പറയുന്നത്. ന്യൂന പക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഒന്നാണെന്നും ആ വോട്ടുകള്‍ സിപിഎമ്മിന് വേണ്ടെന്ന് പറഞ്ഞിരുന്നതും ഇതേ പിണറായി വിജയനാണ്. ആ കൂടത്തില്‍ പെട്ട ത്രീവ്രനിലപാടുകാരായ എസ്ഡിപിഐ ഇടത് പക്ഷത്തിന് പിന്തുണ നല്‍കുമ്പോള്‍ ന്യായീകരണം കണ്ടെത്തുകയാണ് മുഖ്യമന്ത്രിയും കൂട്ടരും. ബിജെപിയെ പരാജയപ്പെടുത്താന്‍ ചിലര്‍ വോട്ടുചെയ്തിട്ടുണ്ടാകാം എന്നും അത് ഏതെങ്കിലും കരാറിന്‍റെ ഭാഗമായിട്ടല്ല എന്നുമുളള ന്യായം. ചര്‍ച്ച നടത്തി വാങ്ങിയ വോട്ടല്ലെന്ന് ആവര്‍ത്തിച്ചുളള ന്യായം വിലപോകുമോ? നേമത്ത് സി.പി.എം പിന്തുണ തേടിയെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് ഇന്ന് പരസ്യമായി പറഞ്ഞു. അങ്ങനെയെങ്കില്‍ അതിലെങ്കിലും ഒരു വ്യക്ത വരുത്താന്‍ സിപിഎം തയാറാകുമോ? സാഹചര്യം അനുസരിച്ച് മാറ്റാനുളളതാണോ നിലപാട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ക്ക് കിട്ടിയത് .36 ശതമാനം വോട്ടാണ്.ആ വോട്ട് കിട്ടിയിട്ട് വേണോ എല്‍ഡിഎഫ് 3.O എന്ന് ആവര്‍ത്തിച്ച് പറയുന്നവര്‍ക്ക് ജയിച്ചു കയറാന്‍.?എസ്ഡിപിഐയുമായി കൂട്ടുകൂടി മുഖ്യമന്ത്രി അവസരവാദത്തിന്‍റെ ആള്‍രൂപമായി മാറുകയാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ ഇന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഈ ന്യായീകരണവും കുറ്റപ്പെടുത്തലും കണ്ടില്ല.ഇന്ന് മുഖ്യമന്ത്രി നേരിടുന്ന അതേ മുന പതിപ്പിച്ച ചോദ്യങ്ങള്‍ അന്ന് പ്രതിപക്ഷ നേതാവിന് നേരെ വന്നുതും ഒഴിഞ്ഞുമാറിയതും മറക്കാറായിട്ടില്ല.ആരാണ് ഈ വോട്ട് തര്‍ക്കത്തില്‍ ഗുണഭോക്താവ് ആകുന്നത്?പരസ്യമായി പിന്തുണ നല്‍കുന്നതും സാഹചര്യം പോലെ തീരുമാനിക്കും എന്ന് പറയുന്നതിലെ വ്യത്യാസമില്ലേ