കേരളത്തിലെ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്താന്‍ ഇനി പതിനെട്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത് . നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിനുള്ള സമയം കഴിഞ്ഞതോടെ യഥാര്‍ഥ പോരാട്ട ചിത്രവും വ്യക്തമായി. ആരോപണങ്ങളും വിവാദങ്ങളുമില്ലാതെ ഒരു തിരഞ്ഞെടുപ്പുകാലവും കടന്നുപോയിട്ടില്ല.
ഇത്തവണ ഏറ്റവും പുതിയ വിവാദം സിപിഎം–ബിജെപി ഡീല്‍ എന്ന പ്രതിപക്ഷനേതാവിന്റെ ആരോപണമാണ്. ഇതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍, കോലീബി സഖ്യവും, 2016ല്‍ നേമത്ത് ബിജെപി ജയിച്ച സാഹചര്യവും ഓര്‍മിപ്പിച്ചു.
സി.പി.എം–ബി.ജെ.പി. ഡീല്‍ വ്യാപകമെന്നും, മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വ്യക്തമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പരാജയഭീതിയാണ് യുഡിഎഫിനെന്നാണ് ബിജെപിയുടെ മറുപടി. യഥാര്‍ഥത്തില്‍ അങ്ങനെയൊരു ഡീല്‍ ഉണ്ടോ?