ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതികളിലൊരാളായ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് എന്ത് പ്രത്യേകത എന്നാണ് നിയമസഭയില്‍ ഇന്ന് മന്ത്രി എം.ബി.രാജേഷ് ചോദിച്ചത്. തന്ത്രിയുടെ അറസ്റ്റ് ഇന്നും സഭയില്‍ പ്രതിപക്ഷം ആയുധമാക്കിയതോടെയാണ് മന്ത്രിയുടെ ഈ ചോദ്യം. സ്വര്‍ണക്കൊള്ളയില്‍ തന്ത്രിക്കെതിരെ എസ്ഐടിക്ക് തെളിവ് കണ്ടെത്താന്‍ കഴിയാതെ കണ്ഠരര് രാജീവര്‍ ജാമ്യം നേടി പുറത്തിറങ്ങിയതോടെയാണ് സര്‍ക്കാരിനെ അടിക്കാന്‍ തന്ത്രിയെന്ന വടി പ്രതിപക്ഷം കയ്യിലെടുത്തത്.

ശബരിമല യുവതീപ്രവേശത്തില്‍ ഇടത് സര്‍ക്കാരിന്‍റെ ആചാരലംഘന നീക്കത്തിന് തടസം നിന്നതിലുള്ള വൈരാഗ്യമാണ് സ്വര്‍ണക്കൊള്ളയില്‍ തന്നെ പ്രതിയാക്കിയതെന്ന തന്ത്രിയുടെ വാദമാണ് പ്രതിപക്ഷം ഏറ്റുപിടിച്ചത്. ഇന്ന് സഭയില്‍ കെ.ബാബു ഇത് പറയുകയും ചെയ്തു. പെരുങ്കള്ളന്‍മാരുടെ കൂട്ടത്തിലുള്ളയാളാണ് തന്ത്രിയെന്നാണ് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. തന്ത്രിക്കെന്ത് പ്രത്യേകതയെന്ന മന്ത്രിയുടെ ചോദ്യത്തില്‍ പ്രേക്ഷകര്‍ പ്രതികരിക്കുന്നു.

ENGLISH SUMMARY:

The Sabarimala gold theft case sparked a heated debate in the Kerala Legislative Assembly as Minister MB Rajesh questioned the 'special status' of Thanthri Kandararu Rajeevaru. This comes after the Thanthri secured bail following the SIT's failure to produce concrete evidence against him in the multi-crore gold robbery case. The opposition, led by K. Babu, accused the LDF government of framing the Thanthri due to past grudges related to the Sabarimala women's entry issue. While CPM State Secretary MV Govindan termed the Thanthri a 'master cheat,' the opposition argued that the government is misusing its power for political revenge. Minister Rajesh's remarks have drawn sharp reactions from devotees and political analysts alike. The controversy highlights the ongoing friction between the temple authorities and the state government. Stay updated on the latest developments in the Sabarimala gold theft investigation and the legal battles following Kandararu Rajeevaru's arrest and bail.