ഇന്നസെന്റും കെപിഎസി ലളിതയും പറഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ 2016 ലെ ഈ പരസ്യവാചകം ഓര്‍മയുണ്ടല്ലോ. കേരളത്തെ മദ്യവിമുക്തമാക്കാന്‍ പ്രതിഞ്ജാബദ്ധമാണ് കേരളം. ആ ലക്ഷ്യത്തിലേക്ക് കഴിഞ്ഞ 10 വര്‍ഷം കഠിനപരിശ്രമമായിരുന്നു. അതുകൊണ്ടെന്താ  ഇന്നിപ്പോ ബാറുകളുടെ എണ്ണം മൂന്നിരട്ടിയായില്ലേ. എല്‍ഡിഎഫ് വന്നാല്‍ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ നടപടിയെടുക്കും എന്നായിരുന്നു പരസ്യം. മദ്യം ഹോം ഡെലിവറി ചെയ്യാന്‍ ബവ്കോ ആലോചിച്ചതും ഒടുവില്‍  നാട്ടുകാരെപ്പേടിച്ച് വേണ്ടെന്ന് വച്ചതും മറക്കരുത്. മദ്യപരെ ബോധവല്‍ക്കരിക്കാന്‍ നടപടിയെടുക്കും എന്നും പറഞ്ഞാരുന്നു. ആ ബോധവല്‍ക്കരണം നന്നായി നടക്കാനാണ് ബാറുകളുടെ സമയം രാവിലെ 10 മുതല്‍ രാത്രി 12 വരെയായി നീട്ടിയത്.  പരസ്യത്തിലെ അവസാന വാചകം ഒന്നുകൂടി പറയാം. നുണ പറയുന്നവരെ സൂക്ഷിക്കണം. സൂക്ഷിക്കണം.  തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്   ഇരുചെവിയറിയാതെ, അതായത് മുന്നണിയോ മന്ത്രിസഭയോ അറിയാതെ ഈ സമയം മാറ്റിയത് എന്തിനായിരിക്കും. അതിവേഗം ഈ ഫയല്‍നീക്കം എന്തിനായിരിക്കും? ബാറുടമകളുമായുള്ള ഡീലാണോ? ആലോചിച്ച് തലപുകയ്ക്കും മുന്‍പ് എക്സ്സൈസ് മന്ത്രി പറയുന്നത് ഒന്നു കേട്ടുനോക്കൂ. നല്ല തെളിച്ചം, വ്യക്തത ഇപ്പോ കിട്ടും. 

ENGLISH SUMMARY:

LDF Kerala's 2016 advertisement promised to make Kerala alcohol-free, yet bar opening hours have been extended, and bar numbers have tripled. Despite claims of reducing alcohol consumption, the reality suggests otherwise, raising questions about the government's commitment to its original pledge.