ശബരിമല യുവതീപ്രവേശം വീണ്ടും നിയമപോരാട്ടങ്ങളിലേക്കും നിയമ വിശകലനങ്ങളിലേക്കും കടക്കുകയാണ്.. യുവതീപ്രവേശ വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികള്‍ സുപ്രീം കോടതി ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ഏപ്രിൽ ഏഴ് മുതൽ പരിഗണിക്കും. കക്ഷികൾ വാദങ്ങള്‍ അടുത്തമാസം 14ന് മുന്‍പ് എഴുതിനല്‍കണം. ഏപ്രിൽ 22 നകം വാദം കേൾക്കൽ പൂർത്തിയാക്കും. അപ്പോള്‍ മാര്‍ച്ച് 14 ന് മുന്‍പ് സര്‍ക്കാര്‍ നിലപാട് അറിയിച്ചേ മതിയാകു. പുനഃപരിശോധനാ ഹര്‍ജികളെ എതിര്‍ത്തിരുന്ന മുന്‍ നിലപാട് നിലവില്‍ മാറ്റിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍. അപ്പോള്‍ ഭാവിയില്‍ മാറ്റുമോ... എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല. ഇനിയും സമയമുണ്ട് എന്നാണ് നിയമമന്ത്രി പി.രാജീവ് ഇന്നും പറയുന്നത്. സമയം അധികമില്ല എന്നതാണ് യാഥാര്‍ഥ്യം. സര്‍ക്കാര്‍ നിലപാട് അറിയിച്ചേ മതിയാകു. സുപ്രീംകോടതി നിശ്ചയിച്ച സമയപരിധിക്ക് മുന്‍പ് തന്നെ. അതായത് തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ. എന്താണ് സര്‍ക്കാര്‍ നിലപാട്. ശബരിമല യുവതീപ്രവേശത്തില്‍ മുന്‍നിലപാട് മാറ്റുമോ?