നാളെ പൊതുമണിമുടക്കാണ്. ഓഫിസുകളും സ്കൂളൂകളും പ്രവര്‍ത്തിക്കില്ല, സ്വകാര്യ, കെഎസ്‍ആര്‍ടിസ് ബസുകളുണ്ടാവില്ല. ഓട്ടോ ടാക്സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രിയാണ് തുടങ്ങുക. അതുകൊണ്ട് അവശ്യം വേണ്ട മുന്‍കരുതലെടുക്കാന്‍ ഇനി ഏതാനും മണിക്കൂറുകളേയുള്ളൂ.
ബാങ്കുകളെയും കടകളെയുമൊക്കെ പണിമുടക്ക് ബാധിക്കും. സ്വകാര്യവാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ തടസമില്ല എന്നാണ് പണിമുടക്ക് നടത്തുന്ന തൊഴിലാളി സംഘടനകള്‍ പറഞ്ഞിരിക്കുന്നത്. എങ്കിലും കഴിയുന്നതും സഹകരിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
കേന്ദ്ര തൊഴില്‍ കോഡും ഇന്ത്യ യുഎസ് വ്യാപാരകരാറും ഉള്‍പ്പെടെയുള്ള വിഷ്യങ്ങള്‍ ചൂണ്ടിക്കാട്ടി, സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ തിരഞ്ഞെടുപ്പാണ്. പക്ഷേ പതിവായി കാണുന്നത് പോലെ, കേരളത്തെ മാത്രം സ്തംഭിപ്പിക്കുകയും മറ്റ് സംസ്ഥാനങ്ങളെ ഒരു തരത്തിലും ബാധിക്കാതിരിക്കുകയും ചെയ്യുക എന്ന പ്രതിഭാസം ഇത്തവണയും ആവര്‍ ത്തിക്കാനാണ് സാധ്യതയും.