ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് അയ്യപ്പസംഗമത്തിന്റെ ഒരുക്കത്തേക്കുറിച്ച് മുന്‍പ് പറഞ്ഞതാണ് ഈ കേട്ടത്. രണ്ട് വാക്കുകള്‍ ശ്രദ്ധിച്ചല്ലോ സ്പോണ്‍സര്‍ഷിപ്, സുതാര്യത. എന്തുവന്നാലും ഇതുരണ്ടും ഉറപ്പ്. എന്നിട്ടെന്തായി. അയ്യപ്പസംഗമം നടത്തിയ വകയില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് നഷ്ടമെത്രയാണെന്നറിയാമോ? മൂന്നുകോടി നാല്‍പ്പത് ലക്ഷം . വരവ് ചെലവ് കണക്കുകള്‍ നേരത്തെ പറഞ്ഞ സുതാര്യതയുമായി അങ്ങ് ഒക്കുന്നില്ല.
ENGLISH SUMMARY:
Ayyappa Sangamam loss figures reveal a significant deficit for the Travancore Devaswom Board. The financial discrepancies highlight issues with the transparency and sponsorship claims previously made by former president P.S. Prashanth.