ഭരണം മാറിമാറി വരുന്നതാണ് കേരളത്തിന് നല്ലതെന്ന, സാഹിത്യ അക്കാദമി അധ്യക്ഷനും ഇടതുസഹയാത്രികനുമായ കെ.സച്ചിദാനന്ദന്‍റെ പ്രതികരണം വലിയ ചര്‍ച്ചയായിരിക്കുന്നു. തിരുത്താന്‍ അവസരം കിട്ടണമെങ്കില്‍ പ്രതിപക്ഷത്തിരിക്കണം എന്നാണ് അദ്ദേഹം പറയുന്നത്.  ഇല്ലെങ്കില്‍ ബംഗാളില്‍ സംഭവിച്ചത് ഇവിടെയും സംഭവിക്കും. സിപിഎമ്മിന്‍റെ മാത്രം കാര്യമല്ല,  പത്തുവര്‍ഷം ഭരിച്ചത് കോണ്‍ഗ്രസാണെങ്കിലും ഇതുതന്നെ പറയുമെന്ന് സച്ചിദാനന്ദന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഭരണമാറ്റം വേണമെന്ന് പറഞ്ഞ സാറാ ജോസഫ് എല്‍ഡിഎഫിനെതിരെ അതിരൂക്ഷ വിമര്‍ശമാണ് ഉയര്‍ത്തിയത്. വിമര്‍ശനങ്ങള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ മറുപടി, സിപിഎമ്മുകാര്‍ തിരുത്തുന്നവരാണെന്നാണ്. സച്ചിദാനന്ദന്‍റെ അഭിപ്രായം കേരളത്തിലെ ജനങ്ങൾക്കോ ഇടതുപക്ഷ പ്രവർത്തകർക്കോ ഇല്ലെന്ന് സിപിഎം നേതാവ് കെ കെ ശൈലജയും പറയുന്നു. സ്വാഭാവികമായും, സച്ചിദാനന്ദന്‍റെ പ്രസ്താവന സ്വാഗതം ചെയ്യുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കോണ്‍ഗ്രസ് നിലപാട് അടിവരയിടുന്നതാണ് സച്ചിദാനന്ദന്‍റെ പ്രസ്താവനയെന്നാണ് സതീശന്‍ പറയുന്നത്. എന്താണ് പ്രേക്ഷകരുടെ അഭിപ്രായം? തുടര്‍ച്ചയായി ഒരു മുന്നണി ഭരിക്കുന്നത് ഗുണമാണോ ദോഷമാണോ?

ENGLISH SUMMARY:

Kerala political analysis delves into Sachidanandan's statement suggesting that frequent government changes are beneficial for the state, drawing parallels to Bengal's political landscape if the same front continuously holds power. This perspective sparks debate among political parties and the public regarding the advantages and disadvantages of continuous rule by a single coalition.