സര്‍ക്കാര്‍ ഓഫിസുകളുടെ ജോലിസമയം ആഴ്ചയില്‍  അഞ്ചാക്കി കുറയ്ക്കാന്‍ സര്‍വീസ് സംഘടനകള്‍ക്ക് സമ്മതം. തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കുന്നതുകൊണ്ട് സര്‍ക്കാരിന് പൂര്‍ണസമ്മതം. ജനസമ്മതി നോക്കുമ്പള്‍ വളരെ നല്ല ഒരിത്. പക്ഷേ ജനത്തിനോ? ആറ് ദിവസമുണ്ടായിട്ടും ഒരു കാര്യം സാധിച്ചെടുക്കാനുള്ള പാട് നമുക്കറിയാം. അഞ്ചാക്കി ചുരുക്കിയാല്‍ കാര്യക്ഷമത കൂടും എന്ന് പറയുന്നത്, കാര്യങ്ങളുടെ കിടപ്പ് ശരിക്ക് മനസിലാകാത്ത ആരോ ആണ്.  സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന ചീത്തപ്പേരില്‍ നിന്ന് ആ  ചുവപ്പുനാട ഇതുവരെ അഴിഞ്ഞുപോയിട്ടില്ലെന്നോര്‍ക്കണം. പോരാത്തതിന് പഞ്ചിങ് ഒന്നും പഞ്ചോടെ അങ്ങ് നടപ്പായിട്ടുമില്ല. അഞ്ചുദിവസം, നല്ല പഞ്ചിന് പണിയെടുക്കാന്‍ നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് കഴിയുമെങ്കില്‍ സംഗതി കൊള്ളാമായിരുന്നു. അപ്പോ എന്തായാലും തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുംമുന്‍പ് ഇതങ്ങ് നടപ്പാക്കണം, അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് വന്നാലുടന്‍ നടപ്പാക്കുമെന്ന് തോന്നിപ്പിക്കണം എന്നൊരു കള്ളമോഹം സര്‍ക്കാരിനുമുണ്ട്. പക്ഷേ അഞ്ചുദിവസമേ ജോലിയുള്ളൂ എങ്കിലും അവധിയില്‍ ഒന്നും തൊട്ടുകളിക്കാം എന്ന് കരുതരുത്. കാഷ്യല്‍ ലീവോ പൊതു അവധിയോ തൊട്ടുപോകരുതെന്ന് സര്‍വീസ് സംഘടനകളുടെ മുന്നറിയിപ്പുമുണ്ട്. 

ENGLISH SUMMARY:

Malayala Manorama Online News reports on the Kerala government's potential shift to a five-day work week, a proposal that has received consent from service organizations due to the upcoming elections. While seemingly popular, the article questions whether this reduction in working days will truly enhance efficiency or negatively impact public service accessibility.