TOPICS COVERED

സിനിമയിലെ കഥാപാത്രമായി ജീവിതത്തിലും പെരുമാറുന്ന ഒരു കേന്ദ്രമന്ത്രി. ഇങ്ങനെയൊരാളെ മുന്‍പൊരിക്കലും കേരളം കണ്ടിട്ടില്ല. സുരേഷ് ഗോപിയുടെ വായില്‍ നിന്ന് എപ്പോള്‍ എന്ത് ഏത് രൂപത്തില്‍ പുറത്തുവരുമെന്ന് ഉറപ്പ് പറയാനാവില്ല. സിനിമയിലെ നായകനാണെങ്കില്‍ കയ്യടി ഉറപ്പാണ്, പക്ഷെ, യഥാര്‍ഥ ജീവിതത്തില്‍ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ പ്രത്യേകിച്ച്, ഉപയോഗിക്കേണ്ട വാക്കുകളാണോ സുരേഷ് ഗോപി എന്ന കേന്ദ്രമന്ത്രി ഉപയോഗിക്കുന്നത്? എയിംസ് വരും മറ്റേ മോനേ, എന്ന് സുരേഷ് ഗോപി പറഞ്ഞത് ശോഭാ സുരേന്ദ്രന്‍ കേട്ടത് പൊന്നുമോനെ എന്നാണ്. മറ്റേ മോനേ എന്ന് പറഞ്ഞാലെന്താ കുഴപ്പമെന്ന് ചോദിക്കാന്‍ ശോഭാ സുരേന്ദ്രനല്ല, ബിജെപിയിലെ മറ്റൊരു നേതാവിനും കഴിയില്ല. അതുകൊണ്ടാണ് താന്‍ മറ്റൊന്നാണ് കേട്ടതെന്ന് പറയേണ്ടിവരുന്നത്. മാന്യമായ വാക്കുകള്‍ ഉപയോഗിച്ച് തനിക്ക് പറയാനുള്ളത് പറയാന്‍ പാര്‍ട്ടി സുരേഷ് ഗോപിക്ക് കഴിയാത്തത് എന്തുകൊണ്ടാണ്? അദ്ദേഹത്തിന്റെ വായില്‍നിന്നും വരുന്ന അസഭ്യപ്രയോഗങ്ങള്‍ മറ്റുള്ളവര്‍ സഹിക്കേണ്ടതുണ്ടോ? സുരേഷ് ഗോപി പറഞ്ഞത് പൊന്നുമോനേ എന്നാണോ പ്രേക്ഷകര്‍ കേട്ടത്? നിങ്ങള്‍ പറയൂ.. 

ENGLISH SUMMARY:

Suresh Gopi's recent public statements have sparked considerable controversy, with many questioning the appropriateness of his language given his position as a Union Minister. The public is left wondering if his on-screen persona is influencing his real-life conduct and whether he can communicate effectively without resorting to offensive remarks.