ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ ഭാഗമായതിനെച്ചൊല്ലി ട്വന്റി ട്വന്റിയില്‍ പൊട്ടിത്തെറി. ട്വന്റി 20യുടെ സംഘടനാച്ചുമതലയുളളവർ ഉൾപ്പെടെ ഒരുവിഭാഗം നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ബിജെപി പാളയത്തിലേക്ക് പോയത് സാബു എം. ജേക്കബിന്റേ ഏകപക്ഷീയ തീരുമാനമാണെന്ന് വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്. തീരുമാനം അംഗീകരിക്കാനാകില്ലെന്ന് തൃക്കാക്കര നഗരസഭയിലെ ഏക ട്വന്റി 20 അംഗം റെനി തോമസ്. എന്നാൽ ഭൂരിഭാഗം പേരും എൻഡിഎ പ്രവേശനത്തെ പിന്തുണച്ചുവെന്നും ഒന്നോ, രണ്ടോ ശതമാനം പേർ മാത്രമാണ് അതൃപ്തി പ്രകടിപ്പിച്ചതെന്നുമാണ് സാബു എം ജേക്കബിന്റെ മറുപടി. ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ക്ക് സമ്മിശ്രപ്രതികരണമാണ്. ട്വന്റി ട്വന്റി വിട്ടുവരുന്നവരെ മാലയിട്ട് സ്വീകരിക്കുമെന്ന് വി.ഡി.സതീശന്‍. ഒട്ടേറെ നേതാക്കളും പ്രവര്‍ത്തകരും സിപിഎമ്മുമായി സംസാരിച്ചെന്നും പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ സിപിഎമ്മില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചെന്നും പി.വി.ശ്രീനിജിന്‍ എംഎല്‍എ. പ്രതികരണങ്ങള്‍ ഈ വിധം പോകുമ്പോ നമുക്ക് സംസാരിക്കാം ഈ വിഷയം. സാബു എം.ജേക്കബ് ട്വന്റി ട്വന്റി അണികളെ വഞ്ചിച്ചോ.? പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുമോ?. നിലവില്‍ ഭരിക്കുന്ന പഞ്ചായത്തുകളില്‍ പ്രതിസന്ധി ഉണ്ടാകുമോ?. എന്‍ഡിഎ മുന്നണി പ്രവേശത്തില്‍ രാഷ്ട്രീയലാഭം ട്വന്റി ട്വന്റിക്കോ..അതോ സാബു എം.ജേക്കബിന് മാത്രമോ?