മലപ്പുറത്തെയും കാസര്‍കോട്ടെയും ജനപ്രതിനിധികളുടെ പേര് നോക്കിയാലറിയാം വര്‍ഗീയധ്രുവീകരണം, എന്ന് നമ്മുടെ ഒരു മന്ത്രി, അതും സാംസ്കാരിക വകുപ്പ് മന്ത്രി, പറഞ്ഞത് വര്‍ഗീയവാദികളെ പോലും നാണിപ്പിക്കുന്ന പരാമര്‍ശമായിരുന്നു. അതിന്റെ അപകടം ഈ നാട് മുഴുവന്‍ തിരിച്ചറിഞ്ഞിട്ടും മന്ത്രിക്ക് തിരിച്ചറിവ് വരാന്‍ രണ്ടുദിവസത്തിലേറെ എടുത്തു. ഇനി യഥാര്‍ഥത്തില്‍ തെറ്റ് മനസിലായിട്ടാണോ എന്ന കാര്യത്തിലും സംശയമുണ്ട്. എന്തായാലും, പ്രതിഷേധം കനത്തതോടെ വര്‍ഗീയപ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് മന്ത്രി സജി ചെറിയാന്. അപ്പോഴും പ്രസ്താവന വളച്ചൊടിച്ചെന്ന ന്യായംതന്നെയാണ് പറയുന്നത്. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ പ്രസ്താവന, സിപിഎം. നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശത്തിന് പിന്നാലെയാണ് പിന്‍വലിച്ചത്. പ്രേക്ഷകര്‍ക്ക് എന്ത് തോന്നുന്നു? സജി ചെറിയാന്റെ ഖേദപ്രകടനം ആത്മാര്‍ഥമാണോ? വിദ്വേഷപരാമര്‍ശങ്ങള്‍ ഇതോടെ അവസാനിക്കുമോ?