സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ പച്ചവെള്ളത്തിന് തീപിടിപ്പിക്കാന്‍ കഴിയുന്നത്ര അപകടകാരിയാണ് സോഷ്യല്‍ മീഡിയ. മാനഹാനി ഭയന്ന് ദീപക് എന്ന യുവാവിന് ജീവനൊടുക്കേണ്ടിവന്നതും സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം മൂലമാണ്. ലൈംഗിക ആരോപണം ഉയര്‍ത്തി ദീപക്കിനെതിരെ വീഡിയോ പ്രചരിപ്പിച്ച ഷിംജിത മുസ്തഫ അറസ്റ്റിലായ ദിവസമാണിന്ന്..വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് ഷിംജിതയെ മെഡിക്കൽ കോളജ് പൊലീസ് അതി നാടകീയമായി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻ്റ് ചെയ്തിരിക്കുകയാണ്. ഷിംജിതയ്ക്ക് അർഹിച്ച ശിക്ഷ നൽകണമെന്നാണ് ദീപക്കിൻ്റെ കുടുംബത്തിന്റെ ആവശ്യം. നഷ്ടപ്പെട്ടത് തിരിച്ചുകിട്ടില്ലെങ്കിലും അതിന് ഉത്തരവാദിയായവള്‍ രക്ഷപ്പെടരുത് എന്ന് അവര്‍ പറയുന്നു. നിയമവഴിയില്‍ ആ നീതി കിട്ടുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ. അതിനിടെ, അറസ്റ്റിലെ നാടകീയ അടക്കം ചൂണ്ടിക്കാട്ടി ഷിംജിതയെ രക്ഷപ്പെടുത്താൻ പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സ്റ്റേഷന് മുന്നിൽ ബിജെപിയുടെ പ്രതിഷേധവും ഇന്നുണ്ടായി. ഈ വിഷയമാണ് ഇന്ന് സംസാരിക്കുന്നത്. ദീപക്കിന്റെ കുടുംബത്തിന് കിട്ടേണ്ട നീതിയെന്താണ്?