കേരള മനസാക്ഷിയെ തന്നെ വേദനിപ്പിച്ച ആത്മഹത്യയായിരുന്നു ദീപക്കിന്റേത്. കണ്ണൂര്‍ പയ്യന്നൂരില്‍ സ്വകാര്യബസില്‍ യാത്ര ചെയ്യവെ ശരീരത്തില്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചു എന്നാരോപിച്ച് ഷിംജിത മുസ്തഫ എന്ന യുവതി ഒരു വിഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതും ദീപക്ക് ആത്മഹത്യ ചെയ്തതും നമ്മള്‍ മലയാളികള്‍ എത്രകാലം കഴിഞ്ഞാലും മറക്കില്ല.