കേരളം നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് മുന്നണികള്‍. തന്ത്രങ്ങള്‍ പലതും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വിശ്വാസ്യതയുള്ള നേതാക്കള്‍, ചര്‍ച്ചയാക്കപ്പെടുന്ന വിഷയങ്ങള്‍ എന്നിവയ്ക്കൊപ്പം മത്സരിക്കാനിറങ്ങുന്ന സ്ഥാനാര്‍ഥികളും ജനവിധിയെ സ്വാധീനിക്കുന്ന ഘടകമാണ്. കോണ്‍ഗ്രസില്‍ എംപിമാര്‍ മത്സരിക്കാനിറങ്ങുമോ എന്നതാണ് ഒരു പ്രധാനപ്പെട്ട ചോദ്യം. പല എംപിമാര്‍ക്കും നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, അതിന്റെ ആവശ്യമുണ്ടോ? നിയമസഭയിലേക്കും ലോക്സഭയിലേക്കും വിജയിക്കാന്‍ ഒരേ നേതാക്കളെ തന്നെ ആശ്രയിക്കേണ്ടിവരുന്നത് ശരിയാണോ? യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ അവസരം ലഭിക്കാന്‍ എംപിമാരുടെ മത്സരം തടസമാകുമോ? എന്തിനാണ് എംപിമാര്‍ മത്സരിക്കുന്നത്? നിങ്ങള്‍ പറയൂ.