ഭക്ഷണം കൊടുക്കാൻ അമിതവേഗത വേണ്ടെന്ന മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശത്തിൽ ആശങ്കയിലാണ് വിതരണക്കാർ. നിലവിലെ സാഹചര്യത്തിൽ പോലും കൃത്യസമയത്ത് ഭക്ഷണം എത്തിക്കാൻ സാധിക്കുന്നില്ല എന്നാണ് ഇവരുടെ പരാതി. പുതിയ നിയന്ത്രണം നിലവിൽ വന്നാൽ എങ്ങനെ വേഗത്തിൽ ഭക്ഷണം നൽകുമെന്നാണ് ഇവരുടെ ചോദ്യം. ഫുഡ് ഡെലിവറിക്ക് അമിത വേഗം വേണോ?