TOPICS COVERED

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അസാധാരണമെന്ന് തോന്നാവുന്ന അപ്രതീക്ഷിതമായ അറസ്റ്റ് സംഭവിച്ച ദിവസമാണിന്ന്. അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ച കേസില്‍ ശബരിമല തന്ത്രിയെയാണ് ഇന്ന് എസ്ഐടി അറസ്റ്റ് ചെയ്തത്. കൊള്ളയ്ക്ക് തന്ത്രിയുടെ മൗനാനുവാദമെന്നാണ് SIT കണ്ടെത്തിയിരിക്കുന്നത്. സ്പോണ്‍സര്‍ഷിപ്പിലെ കള്ളക്കളികള്‍ തന്ത്രിക്ക് അറിയാമായിരുന്നുവെന്നും പാളികള്‍ കൊണ്ടുപോയതിനെ എതിര്‍ത്തില്ലെന്നും എസ്ഐടി. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി രണ്ട് പതിറ്റാണ്ടിന്റെ ബന്ധമാണ് കണ്ഠര് രാജീവര്‍ക്കുള്ളത്. എന്നാല്‍, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു രാജീവര് മാധ്യമങ്ങളോട് പറഞ്ഞത്. തന്ത്രി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നും അതേസമയം തന്നെ, നേരത്തെ ചോദ്യംചെയ്ത മുന്‍ മന്ത്രിയുടെ കാര്യത്തില്‍ നടപടിയില്ലാത്തത് എന്തെന്നും കോണ്‍ഗ്രസും ബിജെപിയും ചോദിക്കുന്നു. സ്വര്‍ണക്കൊള്ളയില്‍ തന്ത്രിയുടെ അറസ്റ്റിനെ പ്രേക്ഷകര്‍ എങ്ങനെയാണ് കാണുന്നത്. എന്തായിരിക്കും തന്ത്രിയുടെ പങ്ക്?

ENGLISH SUMMARY:

Sabarimala Thanthri arrest marks a significant turn in the Ayyappan gold robbery case. The SIT investigation suggests the Thanthri's silence implied consent in the gold theft, leading to his arrest.