തിരഞ്ഞെടുപ്പ് വര്‍ഷമാണ്. മൂന്നോ നാലോ മാസം മാത്രം ബാക്കി. രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ഏറെ പ്രധാനപ്പെട്ട ദിവസങ്ങളാണ്. എടുക്കുന്ന തീരുമാനങ്ങളും പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവൃത്തികളും വോട്ടര്‍മാര്‍ ഇഴകീറി പരിശോധിക്കുമെന്നുറപ്പ്. വാ വിട്ട വാക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്നാണല്ലോ. വോട്ടിനെ സ്വാധീനിക്കുകയും ചെയ്യും. അതുപോലെയാണ് നേതാക്കളുടെ ശൈലിയും. ചോദ്യങ്ങളോട് അസഹിഷ്ണുത കാട്ടിയാല്‍, ചോദിച്ചവരോട് തിരിച്ച് ദേഷ്യപ്പെട്ടാല്‍, പൊട്ടിത്തെറിച്ചാല്‍.... ഇനി ചിരി അല്‍പമൊന്ന് കുറഞ്ഞാല്‍.... എല്ലാം പണിയാകും. ദൃശ്യങ്ങള്‍ സംസാരിക്കുന്ന തെളിവായി മുന്നില്‍ നില്‍ക്കുന്ന കാലമായതുകൊണ്ട് വോട്ടര്‍മാരുടെ മനസില്‍ എല്ലാം ഉണ്ടാകും. അങ്ങനെയാകുമ്പോ എത്രയൊക്കെ ഇറിറ്റേറ്റഡ് ആയാലും ചിലപ്പൊഴൊക്കെ അഭിനയിക്കേണ്ടിയും വരും. ആ ബോധ്യം നേതാക്കള്‍ക്കുമുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോ ഒരല്‍പം കരുതല്‍ കൂടുതല്‍ വേണ്ടി വരുമെന്നുറപ്പ്. അങ്ങനെ ഒരു മുന്‍കരുതല്‍ വേണോ.. അതിന്‍റെ ആവശ്യമുണ്ടോ... എപ്പോഴും ചിരിച്ച് സംസാരിച്ചില്ലെങ്കില്‍ കുഴപ്പമുണ്ടോ... ഒരല്‍പം ദേഷ്യപ്പെട്ടാല്‍ അത് പ്രശ്നമാണോ... ഇഷ്ടപ്പെടാത്തത് കണ്ടാല്‍ പൊട്ടിത്തെറിച്ചാല്‍ കുഴപ്പമുണ്ടോ ? .. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നേതാക്കള്‍ ശൈലി മാറ്റണം എന്ന് അഭിപ്രായമുണ്ടോ ?