ന്യൂയറായിട്ട് എന്താണ് പരിപാടി...എന്ന് ചോദിക്കുന്നവര്‍ക്കായി ബെവ്കോ പല ഓഫറുകളും ഇറക്കിയിട്ടുണ്ട്.ആദില്‍ ആദ്യത്തേത് പുതുവത്സരാഘോഷം പ്രമാണിച്ച് സംസ്ഥാനത്ത് ബാറുകൾ നാളെ രാത്രി 12 മണി വരെ പ്രവർത്തിക്കും എന്നുവളളതാണ്.പുതുവത്സരാഘോഷത്തിന് വിനോദ സഞ്ചാരികളുടെ വരവ് കണക്കിലെടുത്താണ് തീരുമാനം എന്ന് ബെവ്കോ അറിയിച്ചിട്ടുണ്ട്.തീര്‍ന്നില്ല.വേറൊരു ഓഫര്‍ കൂടിയുണ്ട്. പുതിയ സര്‍ക്കാര്‍
ബ്രാന്‍ഡിക്ക് പേരും ലോഗോയും നിര്‍ദേശിക്കാനുളള അവസരമാണ് ബെവ്കോ പൊതുജനങ്ങള്‍ക്കായി ഒരുക്കുന്നത്.ചുമ്മാ അങ്ങ് നിര്‍ദേശിക്കേണ്ട..അനുയോജ്യമായ പേരും ലോഗോയും നിര്‍ദേശിച്ചാല്‍ 10000 രൂപ വീതം ഉദാഘാടന വേളയില്‍ പാരിതോഷികം നല്‍കുമെന്ന് സിഎംഡി അറിയിച്ചിട്ടുണ്ട്..ഈ പറഞ്ഞ തുക കിട്ടണമെങ്കില്‍ ജനുവരി ഏഴിനകം അപേക്ഷിക്കണം...ഈ രണ്ട് ഓഫറുകള്‍ കണ്ടിട്ട് പ്രേക്ഷകര്‍ക്ക് എന്താണ് പറയാനുളളത്?
.മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന നടപടിയാണോ?
2016 ലെ നിയമസഭ തിരഞ്ഞെടുപ്പ്. സിപിഎമ്മിന്റെയും LDF ന്റേയും പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു മദ്യവര്‍ജനം.മദ്യ ഉപഭോഗം വര്‍ധിക്കേണ്ടതാണെന്ന അഭിപ്രായം ഞങ്ങള്‍ക്കില്ല എന്ന് പറഞ്ഞത് മുഖമന്ത്രി പിണറായി വിജയനാണ്.മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും എന്ന് പറഞ്ഞത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആണ്. ഈ പറയുന്നവര്‍ തന്നെ മദ്യ ഉപഭോഗം കൂട്ടാനായി ബാറുകളുടെ പ്രവര്‍ത്തനം സമയം അടക്കം കൂട്ടുമ്പോള്‍ എങ്ങനെയാണ് കാണേണ്ടത്?ബാറുകളുടേയും ബിയര്‍ വൈന്‍ പാര്‍ലറുകളുടേയും എണ്ണവും കൂടിയല്ലോ..ഇങ്ങനെ മദ്യ ലഭ്യത കൂട്ടിയിട്ട് എങ്ങനെയാണ് മദ്യ വര്‍ജനം നടത്തുക.?