കര്‍ണാടകയില്‍ ബുള്‍ഡോസര്‍ രാജിന് ഇരയായവരെ കാണാന്‍ എത്തിയ എ.എ.റഹീം എം.പിയോട് അപ്രതീക്ഷിത ചോദ്യങ്ങളുമായി എത്തിയ ദേശീയ മാധ്യമപ്രതിനിധികളോട് സംസാരിക്കുമ്പോള്‍ എം.പി. നേരിട്ട ഭാഷാപരമായ പ്രതിസന്ധിയില്‍ കുറച്ചൊന്നുമല്ല സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. എം.പിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെപ്പേര്‍. ട്രോളിനും കുറവില്ല. ഭാഷയിലാണോ പ്രവൃത്തിയിലാണോ കാര്യം എന്ന് ചോദിക്കുന്നവര്‍ ഒട്ടേറെയാണ്. ഭാഷാപരമായ പരിമിതികൾ ഉള്ള ആളാണ് താനെന്നും ഭാഷ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നത് മനസ്സിലാക്കുന്നുവെന്നും തുറന്നു പറയാന്‍ തയാറായ എ.എ.റഹീമിനെ നമ്മള് അംഗീകരിച്ചേ മതിയാകു.