ശബരിമല സ്വര്‍ണ്ണക്കൊളളയില്‍ അന്വേഷണം തുടങ്ങി രണ്ടര മാസമായി.എന്നിട്ടും പ്രധാനപ്പെട്ട  ചോദ്യങ്ങള്‍ക്ക് ഉത്തരമായിട്ടില്ല.അന്വേഷണ സംഘത്തിന് തന്നെ പല കാര്യങ്ങളിലും വ്യക്തതയും വന്നിട്ടില്ല. അതിനിടയിലാണ് SIT ക്ക് മേലുളള ആരോപണങ്ങള്‍. ഗുരുതര ആരോപണമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്ന് ഉയര്‍ത്തിയത്.

. മുഖ്യമന്ത്രിയുടെ ഓഫീസിനുവേണ്ടി രണ്ട് ഉന്നത ഐ.പി.എസ്  ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തെ സമ്മര്‍ദ്ദത്തിലാക്കുന്നു എന്നായിരുന്നു സതീശന്‍ പറഞ്ഞ് വച്ചത്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡനറ് എ പത്മകുമാര്‍ അറസ്റ്റിലായിട്ട് ഒരു മാസം കഴിഞ്ഞു. പത്മകുമാറിനും മുകളിലുള്ള വന്‍തോക്കുകള്‍ക്ക് കൊളളയില്‍ പങ്കുണ്ടെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് പറഞ്ഞിട്ടും ആ നിലയിലേക്ക് അന്വേഷണം നീങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് കൂച്ചുവിലങ്ങ്  ഇട്ടിരിക്കുകയാണെന്ന ആരോപണം പ്രതിപക്ഷം കടുപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ പ്രതിപക്ഷം പറയും പോലെ SIT സമ്മര്‍ദ്ദത്തില്‍ ആണോ?ഹൈക്കോടതി പറയും പോലെ വന്‍മരങ്ങളിലേക്ക് അന്വേഷണം എത്തുമോ?ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കോണ്‍ഗ്രസ് ബന്ധം ഉയര്‍ത്തി  തിരിച്ചടിക്കുകയാണ് ഭരണപക്ഷം.​ ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുമ്പോള്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയം ഉടനെങ്ങും കെട്ടടങ്ങുന്ന ലക്ഷണമില്ല. അരമണിക്കൂര്‍ ഈ വിഷയത്തില്‍ സംസാരിക്കാം.പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ മുതല്‍ വിളിച്ചു തുടങ്ങാം. വിളിക്കേണ്ട നമ്പര്‍ ഇതാണ് 0478 – 2840152. സ്വാഗതം

ENGLISH SUMMARY:

Sabarimala Gold Scam investigation faces allegations of pressure from the Chief Minister's office, hindering the pursuit of high-profile individuals involved. Despite ongoing investigations and accusations, the truth behind the alleged gold scam remains elusive, fueling political tensions.