നമസ്കാരം, ലക്ഷം കടന്ന് സ്വർണക്കുതിപ്പ്.. ഒരു പവന് 1,01,600 രൂപയായി. ഗ്രാമിന് 12,700രൂപ. കണ്ണ് തള്ളി അമ്പമ്പോ എന്ന് പറയാന്‍ വരട്ടെ. ഒരു വിവരം കൂടി കേട്ടാല്‍ ആ പറച്ചിലിന് കുറച്ച് കൂടി ഒരു ഫീല്‍ ഉണ്ടാകും. കഴിഞ്ഞ വർഷം ഇതേ ദിവസം, അതായത് കഴിഞ്ഞ ഡിസംബര്‍ 23ന് സ്വർണത്തിന്റെ വില എത്രയായിരുന്നെന്ന് അറിയണോ. ഗ്രാമിന് 7,100 രൂപയും പവന് 56,800 രൂപയും. ഇനി ഞെട്ടിക്കോ. എന്താല്ലേ... ഇനിയും ഒരുപാട് തവണ ഞെട്ടേണ്ടി വരും. ഇപ്പോ ഇരട്ടിവിലയിലേക്ക് കുതിച്ച സ്വർണം ഇനിയും ഉയരങ്ങളിലേക്ക് പോകുമെന്നാണ് വിലയിരുത്തൽ.. നമുക്ക് പിടിച്ചു നിര്‍ത്താന്‍ കഴിയുന്നതല്ല സ്വര്‍ണവില. രാജ്യാന്തര രാഷ്ട്രീയമടക്കം കാരണമാകുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതുകൊണ്ട് അതില്‍ ഒരുപാട് തലപുകച്ചിട്ട് കാര്യമില്ല. എന്നാപിന്നെ സ്വര്‍ണം വേണ്ട വെള്ളിയില്‍ പിടിക്കാം എന്ന് കരുതിയില്‍ അവിടെയും മേലോട്ട് തന്നെയാണ് പോക്ക്. ഒരു കണക്ക് പറയാം. കഴിഞ്ഞവർഷം ഇതേ ദിവസം 10 ഗ്രാം വെള്ളിക്ക് വില 950 രൂപയായിരുന്നു. ഇന്ന് അത് 2200 രൂപയായി. നമുക്ക് ഇന്ന് ഈ വിഷയത്തില്‍ സംസാരിക്കാം. 2020ൽ 40,000 രൂപ വില ഉണ്ടായിരുന്ന സ്വർണം 5 വർഷത്തിനിപ്പുറം ഒരു ലക്ഷം പിന്നിടുമ്പോൾ നിങ്ങള്‍ക്ക് ആശങ്കയുണ്ടോ...? വില കൂടുമ്പോള്‍ സ്വര്‍ണത്തോടുള്ള ഭ്രമം കുറയുമോ...? സ്വര്‍ണത്തോടുള്ള ഭ്രമം ആഭരണം എന്നതിനെക്കാള്‍ നിക്ഷേപം എന്നതിലേക്ക് മാറുന്നുണ്ടോ. ? വിപണിയിയില്‍ പ്രതീക്ഷയോ നിരാശയോ?.. പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ മുതല്‍ വിളിച്ചു തുടങ്ങാം.വിളിക്കേണ്ട നമ്പര്‍ ഇതാണ് 0478 – 2840152. സ്വാഗതം