കേരളം പോലെ സ്വര്‍ണത്തിന്‍റെ വലിയൊരു വിപണി തന്നെയാണ് യുഎഇയും. പ്രവാസികള്‍ ഉള്‍പ്പടെ യുഎഇയിലെ സ്വര്‍ണത്തിന്‍റെ ഉപഭോക്താക്കളാണ്. കേരളത്തിലെ നിരക്കുമായി താരതമ്യം ചെയ്ത് ദുബായില്‍ നിന്നും സ്വര്‍ണം കൊണ്ടു വരുന്ന രീതിയുണ്ട്. പുതിയ സാഹചര്യത്തില്‍ വില കൂടിയിരിക്കുമ്പോള്‍ കേരളത്തിലെയും യുഎഇയിലെയും സ്വര്‍ണ വില പരിശോധിക്കാം.
വമ്പന്‍ മുന്നേറ്റത്തിന് ശേഷം കേരളത്തില്‍ സ്വര്‍ണ വില താഴേക്കാണ്. എന്നാല്‍ ഇന്ന് കേരളത്തില്‍ ഇന്ന് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയാണ്. 15-ാം തീയതി 99,280 രൂപയിലെത്തിയ സ്വര്‍ണ വില താഴുകയാണുണ്ടായത്. ഇന്ന് 98,400 രൂപയിലാണ് 22 കാരറ്റിന്‍റെ വില. ഒന്‍പതാം തീയതി 94,920 രൂപയിലുണ്ടായിരുന്ന വിലയാണ് കുതിച്ചത്.
ദുബായ് സ്വര്‍ണ വില വീണ്ടും റെക്കോര്‍ഡിന് അടുത്താണ്. 24 കാരറ്റ് ഗ്രാമിന് 522.25 ദിര്‍ഹമാണ് നിരക്ക്. 22 കാരറ്റിന് 483.50 ദിര്‍ഹവും. യു.എസിലെ പണപ്പെരുപ്പ കണക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. വീണ്ടും പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷയില്‍ രാജ്യാന്തര വില ഉയരുകയാണ്.
ഡിസംബറില്‍ തുടക്കത്തില്‍ 24 കാരറ്റ് ഗ്രാമിന് 504 ദിർഹത്തിന് താഴെ എത്തുകയും 22 കാരറ്റ് ഏകദേശം 466.50 ദിർഹമായി കുറയുകയും ചെയ്തതിന് ശേഷം വില മുന്നോട്ടാണ്. ഇതോടെ യുഎഇ ഉപഭോക്താക്കള്‍ക്ക് വര്‍ഷാവസാനമുള്ള സ്വര്‍ണം വാങ്ങല്‍ ചെലവേറിയതാകും. രൂപയുമായുള്ള വിനിമയ നിരക്ക് 24 രൂപയ്ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ കേരളത്തിലെ വിലയുമായി വലിയ വ്യത്യാസം യുഎഇയില്‍ കാണാനില്ല.
യുഎസ് ഡോളര്‍ ഒരാഴ്ചയിലെ ഉയരത്തിലെത്തിയതും യു.എസ് 10 വര്‍ഷ ബോണ്ട് യീല്‍ഡ് ഉയര്‍ന്നതും രാജ്യാന്തര സ്വര്‍ണ വില താഴാനിടയായി. സ്വര്‍ണ ഇടിഎഫുകളിലെ ലാഭമെടുപ്പും സ്വര്‍ണ വിലയെ സ്വാധീനിച്ചിട്ടുണ്ട്.