ബലാത്സംഗവും ഭ്രൂണഹത്യയുമടക്കം ഗുരുതരമായ കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോഴും നമ്മുടെ നാട്ടിലെ ജനപ്രതിനിധിയാണ്. ഒന്നല്ല, ഔദ്യോഗികമായി രണ്ടും, അതല്ലാത്ത നിരവധി പരാതികള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുണ്ട്. ഇനിയും ഇരകളില്‍ പലരും ധൈര്യത്തോടെ മുന്നോട്ടുവന്നേക്കാം. പൊലീസിന് പിടികൊടുക്കാതെ മുങ്ങിനടക്കുന്ന രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വിധിയുണ്ടാകുമെന്നാണ് കരുതുന്നത്. അതിനിടെയാണ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കുമെന്ന വ്യക്തമായ സൂചനകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയത്. ഇനി വിട്ടുവീഴ്ച വേണ്ടെന്ന് ഹൈക്കമാന്‍ഡും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പക്ഷെ, ഉടന്‍ തീരുമാനമുണ്ടാകുമെന്ന് പറയുമ്പോഴും അത് പ്രഖ്യാപിക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. പാര്‍ട്ടി കയ്യൊഴിഞ്ഞെന്ന് പറയുമ്പോഴും ഇപ്പോഴും ഒരുവിഭാഗം രാഹുലിനെ പിന്തുണയ്ക്കുന്നുണ്ടോ? രാഹുലിനെ പുറത്താക്കേണ്ടേ?