രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ബലാല്‍സംഗത്തിനും ഭ്രൂണഹത്യയ്ക്കുമാണ് കേസെടുത്തിരിക്കുന്നത്. പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയ ശേഷം മാനസികവും ശാരീരികവുമായി താന്‍ നേരിട്ട ക്രൂരതകളാണ് പരാതിക്കാരിയുടെ മൊഴിയിലുള്ളത്. എംഎല്‍എ ആയിരിക്കെ തിരുവനന്തപുരത്തും പാലക്കാട്ടുമായി നാലുതവണയാണ് പീഡിപ്പിച്ചത്. എന്നാല്‍, എല്ലാം കെട്ടിച്ചമച്ച ആരോപണമെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വാദിക്കുന്നു. ശബരിമല സ്വര്‍ണക്കൊള്ള മറയ്ക്കാനുള്ള സി.പി.എം. കെണിയെന്ന് അടൂര്‍ പ്രകാശും നോ കമന്റ്സ് എന്ന് വി.ഡി.സതീശനും ഇന്ന് പ്രതികരിച്ചു. എന്തായാലും, സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കെ രാഹുലിനെതിരെ ഉയര്‍ന്നുവന്ന പരാതി, സ്വാഭാവികമായും രാഷ്ട്രീയ ആയുധമാക്കുകയാണ് സിപിഎം.. ബിജെപിയും ശക്തമായ പ്രതിഷേധത്തിലാണ്. എതിര് രാഷ്ട്രീയപാര്‍ട്ടികള്‍ പ്രതിഷേധിക്കുന്നതുകൊണ്ട്, പരാതി തന്നെ രാഷ്ട്രീയഗൂഢാലോചനയെന്ന വാദം ശരിയാണോ?