ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റില്‍. രേഖകളില്‍ സ്വര്‍ണപാളി ചെമ്പാക്കി മാറ്റിയത് പത്മകുമാറിന്റെ അറിവോടെയാണെന്ന കണ്ടെത്തലിന് പിന്നാലെയാണ് സ്വര്‍ണക്കൊള്ളയിലെ ഏറ്റവും നിര്‍ണായകമായ അറസ്റ്റ്. മുന്‍ എംഎല്‍എയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പത്മകുമാര്‍ കൂടി അറസ്റ്റിലായതോടെ തിരഞ്ഞെടുപ്പ് കാലത്ത് കടുത്ത പ്രതിരോധത്തിലാവുകയാണ് സിപിഎം. ഉപ്പുതിന്നവര്‍ വെളളം കുടിക്കുമെന്ന വി ശിവന്‍കുട്ടിയുടേയും ദേവസ്വം മന്ത്രിയുടെയോ സര്‍ക്കാരിന്റെയോ അറിവോടെയല്ല സ്വര്‍ണക്കൊളള എന്ന ദേവസ്വം മുന്‍ മന്ത്രി കടകംപള്ളിയുടേയോ പ്രതിരോധം മതിയാകില്ല ഇവിടെ സിപിഎമ്മിന്... ഉണ്ണികൃഷ്ണന്‍ പോറ്റിക്കും മുരാരി ബാബുവിനും പിന്നാലെ ബൈജുവും രണ്ടു മുന്‍ പ്രസിഡന്റുമാരും അറസ്റ്റിലായതോടെ ദേവസ്വം ഭരിച്ച മൂന്ന് മന്ത്രിമാരിലേക്ക് കൂടി നീളുമോ അന്വേഷണം എന്നാണ് ഇനി അറിയേണ്ടത്. പത്മകുമാറില്‍ അവസാനിക്കുമോ. അടുത്തത് ആര് ?