ബിഹാറിന്റെ ജനവിധി അറിഞ്ഞ ദിവസമാണ്. മോദിയും നിതീഷും നേതൃത്വം നല്കുന്ന എന്‍ഡിഎ സഖ്യത്തിന്റെ തേരോട്ടമാണ് കണ്ടത്. 243ല്‍ ഇരുന്നൂറിലേറെ സീറ്റുകള്‍ നേടി മൃഗീയ ഭൂരിപക്ഷത്തോടെയാണ് നിതീഷ് കുമാര്‍ വീണ്ടും അധികാരത്തിലെത്തുന്നത്. ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ആര്‍ജെഡി–കോണ്‍ഗ്രസ് സഖ്യം തകര്‍ന്നടിഞ്ഞു. അന്‍പതില്‍ താഴെ സീറ്റുകളില്‍ മാത്രമാണ് ലീഡ് നേടിയത്. കോണ്‍ഗ്രസിന് ലീഡ് നേടാനായത് നാലിടത്ത് മാത്രം. സദ്ഭരണത്തിന്റെ വിജയമാണെന്ന് എന്‍ഡിഎ നേതാക്കള്‍ അവകാശപ്പെടുമ്പോള്‍ എസ്.ഐ.ആറിനെ പഴിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. എന്‍ഡിഎ വോട്ട് വാരിയതെങ്ങനെ?