ബോഡി ഷെയ്മിങ് ആണ് ഇന്നത്തെ ചര്‍ച്ചാ വിഷയം.പ്രിയപ്പെട്ട പ്രേക്ഷകര്‍ ശ്രദ്ധിച്ചുകാണുമല്ലോ നടി ഗൗരി ലക്ഷ്മിക്കുണ്ടായ ദുരനുഭവം.ചെന്നൈയിലെ സിനിമാ പ്രമോഷനുവേണ്ടിയുളള വാര്‍ത്താസമ്മേളനത്തിടെയായിരുന്നു യൂട്യൂബറുടെ ആ ചോദ്യം.മറുപടി നല്‍കേണ്ടയിടത്ത് കൃത്യമായി തന്നെ ഗൗരി മറുപടി നല്‍കി. പൊളിറ്റിക്കലി കൂടുതല്‍ കൂടുതല്‍ കറക്റ്റായിക്കൊണ്ടിരിക്കുന്ന ലോകത്താണ് ഇങ്ങനെയുളള ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്.അതിനുപ്പറം തെറ്റ് മനസിലാക്കാതെയുളള ന്യായീകരണങ്ങള്‍ .അതേ ന്യായീകരണം തന്നെയാണ് തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും ആ യൂട്യൂബര്‍ തുടര്‍ന്നത്.മറ്റൊരാളുടെ ബോഡിയെകുറിച്ച് ഒരാള്‍ക്ക് എങ്ങനെയാണ് ഇങ്ങനെയൊരു കമന്‍റ് പറയാന്‍ അല്ലെങ്കില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുക. ഇതിനെതിരെ പ്രതികരണങ്ങള്‍ ശക്തമായി തന്നെ ഉയര്‍ന്നുവന്നു.താരസംഘടനയായ അമ്മയും നടികര്‍ സംഘവും ഗൗരിക്ക് പിന്തുണ അറിയിച്ചു.ഇത്തരത്തിലുളള ബോഡി ഷെയ്മിങിന്റെ അവസാനത്തെ ഇരയല്ല ഗൗരി.മറ്റുളളവരുടെ ശരീരത്തെ പരിഹസിച്ച് ആനന്ദം കണ്ടെത്തുന്നവര്‍ നമുക്ക് ചുറ്റം ഇനിയും ഉണ്ട്.