വര്‍ക്കലയില്‍ ട്രെയിനില്‍ ആക്രമണത്തിന് വിധേയയായ പത്തൊന്‍പതുകാരി ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ര്‍മാര്‍. ട്രെയിനില്‍ നിന്ന് നടുവിന് ചവിട്ടി ശ്രീക്കുട്ടിയെ പ്രതി സുരേഷ് കുമാര്‍ പുറത്തേക്ക് തള്ളിയിട്ടത് കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു. വാതിലില്‍ നിന്ന് വഴിമാറി കൊടുക്കാത്തതിന്‍റെ പ്രകോപനത്തിലായിരുന്നു ആക്രമണം. സൗമ്യയെ ആരും മറന്നിട്ടുണ്ടാകില്ല. കേരളത്തിൻ്റെ കണ്ണീരായി മാറിയ സൗമ്യ.. ഗോവിന്ദച്ചാമിയുടെ ക്രൂരതയ്ക്ക് ഇരയായ സൗമ്യ. സൗമ്യയുടെ ദാരുണ കൊലപാതകം നടന്ന് 15 വർഷം ആകുമ്പോഴും ട്രെയിനുകളിൽ സ്ത്രീ സുരക്ഷ പ്രഖ്യാപനത്തിൽ ഒതുങ്ങുന്നു. 1989 ലെ റെയിൽവേ ആക്ട് പ്രകാരം മദ്യമോ ലഹരി വസ്തുക്കളോ ഉപയോഗിച്ച് യാത്ര ചെയ്യുന്നത് ശിക്ഷാർഹമെങ്കിലും പരിശോധനയ്ക്ക് സംവിധാനമില്ല. ഓട്ടോമാറ്റിക് ഡോറുകൾ എന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. സുരക്ഷയില്ലെന്ന പരാതി പരിശോധിക്കുമെന്നാണ് റെയിൽവേയുടെ പതിവ് മറുപടി. ട്രെയിന്‍ സുരക്ഷ വാക്കിലൊതുങ്ങിയോ