TOPICS COVERED

കേരളത്തില്‍ മദ്യ ഉത്പാദനം കൂട്ടണമെന്നാണ് എക്സൈസ് മന്ത്രി എം.ബി.രാജേഷ് പറയുന്നത്. തദ്ദേശീയമായ മദ്യ ഉത്പാദനം കൂട്ടണം, സ്പിരിറ്റ് ഉത്പാദനം തുടങ്ങണം. ഒരുവശത്ത്, മദ്യ ഉപഭോഗം കുറയ്ക്കുന്നതാണ് ‍എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് ആവര്‍ത്തിക്കുമ്പോഴാണ് മദ്യം സുലഭമാക്കാനുള്ള വഴിതുറക്കുന്നുവെന്ന സൂചനയുമായി എക്സൈസ് മന്ത്രിയുടെ വാക്കുകള്‍. മാത്രമല്ല, വര്‍ഷം തോറുമുള്ള മദ്യനയത്തിന് പകരം അഞ്ച് വര്‍ഷത്തേക്കുള്ള നയം രൂപീകരിക്കുന്നത് സര്‍ക്കാരിന്‍റെ പരിഗണനയിലെന്നാണ് മന്ത്രി പറയുന്നത്. ദീര്‍ഘകാല മദ്യനയം ഇല്ലാത്തതിനാല്‍ വ്യവസായികള്‍ കേരളത്തില്‍ വരാന്‍ മടിക്കുന്നുവെന്ന് മന്ത്രിയുടെ ന്യായം. എന്നാല്‍, മദ്യമൊഴുക്കാനുള്ള സര്‍ക്കാര്‍ നീക്കമെന്നാണ് കെസിബിസി മദ്യവിരുദ്ധ സമിതിയുടെ വിമര്‍ശനം. മന്ത്രിയുടെ പ്രഖ്യാപനം അപക്വവും ധാര്‍ഷ്ട്യം നിറഞ്ഞതുമാണെന്നും അവര്‍ പറയുന്നു. നിങ്ങള്‍ പറയൂ, സംസാരിക്കുന്നത് ഈ വിഷയമാണ്.  മദ്യത്തില്‍ മുക്കുമോ കേരളത്തെ?

ENGLISH SUMMARY:

Kerala liquor policy focuses on the current debate surrounding the Excise Minister's proposal to increase local alcohol production. This initiative contrasts with the LDF government's stated goal of reducing alcohol consumption, sparking criticism and raising concerns about the state's future.