സംസ്ഥാനത്തെ വന്യജീവി ആക്രണത്തിന് ഇനിയും അറുതിയാട്ടില്ല. രണ്ട് ദിവസത്തിനിടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ കാട്ടാന ആക്രമണത്തില്‍ അട്ടപ്പാടിയിലും ഇടുക്കിയിലുമായി രണ്ട് പേര്‍ . ഇന്ന് പത്തനംതിട്ട ഗവിയിൽ പൊന്നമ്പലമേടിന് സമീപം വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ഫോറസ്റ്റ് വാച്ചർ അനിൽകുമാര്‍. ഇന്നലെ സന്ധ്യ വരെയും മടങ്ങി വരാത്തതിനെ തുടർന്ന് സഹോദരങ്ങൾ നടത്തിയ തിരച്ചിലിൽ രാവിലെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. മൂന്നാറിൽ ജനവാസ മേഖലയിൽ ഇന്നലെ വൈകിട്ട് കടുവകളിറങ്ങി. നാലുമണിയോടെ ചിറ്റുവാരൈ എസ്റ്റേറ്റിൽ തൊഴിലാളികൾ മൂന്ന് കടുവകളെ കണ്ടു. വന്യജീവി ആക്രമണത്തിന് പരിഹാരമെന്തെന്ന് ഏതൊക്കെ തലങ്ങളില്‍ എത്ര ചര്‍ച്ചചെയ്തു. നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച. ജനപ്രതിനികള്‍ പ്രത്യേകം ചര്‍ച്ച. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച. എന്നിട്ടും ഒരു പ്രയോജനവുമില്ല. കഴിഞ്ഞ അഞ്ച് മാസത്തിനിടെ പത്ത് പേര്ക്കാണ് വന്യജീവി ആക്രമണം മൂലം സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത്. ഈ വര്‍ഷം ഇതുവരെ 30 ജീവന്‍ നഷ്ടമായി. എന്താണ് ശാശ്വത പരിഹാരം. എന്ത് ചെയ്യാന്‍ കഴിയും. ഇനിയുമെത്ര ജീവന്‍ നഷ്ടമാകണം വന്യജീവി ആക്രമണത്തിന് അറുതിവരുത്താന്‍.