സര്‍ക്കാര്‍ വീണ്ടും പറയുന്നു, കെ–റെയില്‍ വരും കേട്ടോ എന്ന്.. പേര് എന്തുമായിക്കോട്ടെ, പക്ഷെ അതിവേഗ റെയില്‍ കേരളത്തിന് അനിവാര്യമാണെന്ന്. അക്കാര്യത്തില്‍ പ്രതിപക്ഷനേതാവിനും മറിച്ചൊരു അഭിപ്രായമില്ല. കേരളത്തിന്റെ സാമൂഹിക, പാരിസ്ഥിതിക സാഹചര്യമനുസരിച്ച് തെക്കുവടക്ക് അതിവേഗ റെയില്‍ ഈ നാടിന്റെ സ്വപ്നമാണ്. അതിപ്പോ പലപേരുകളില്‍ നമ്മുടെ മുന്നിലെത്തി. സില്‍വര്‍ ലൈന്‍, ഹൈസ്പീഡ് റെയില്‍, ഇപ്പോഴിതാ റാപ്പിഡ് റെയില്‍. പ്രാരംഭ പ്രവര്‍ത്തനത്തിനായി 100 കോടി ഇന്നത്തെ ബജറ്റില്‍ വകയിരുത്തിയിരിക്കുകയാണ്. അതേസമയം, അതിവേഗ റെയിലിന്റെ ഡിപിആര്‍ തയാറാക്കാന്‍ മെട്രോമാന്‍ ഇ.ശ്രീധരനും തയാറെടുക്കുന്നു. കേവല രാഷ്ട്രീയതാല്‍പര്യം മാറ്റിവച്ച് നാടിന്റെ വികസനത്തിനായി ഒന്നിച്ചുനില്‍ക്കുമോ? അങ്ങനെയെങ്കില്‍ കേരളത്തിന് ഏത് റെയിലാണ് അനുയോജ്യം?