കേട്ടല്ലോ?.സര്‍വത്ര കണ്‍ഫ്യൂഷനാണ്. കേരളത്തില്‍ ഒരു എയിംസ് വേണമെന്നേ നമുക്കാഗ്രഹമുള്ളൂ. അതിനുവേണ്ടി കണ്ണുംനട്ടിരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായതുകൊണ്ട്, അതിപ്പോ എവിടെയാണെങ്കിലും ഓക്കേ. പക്ഷേ ആനയെ വാങ്ങും മുന്‍പേ തോട്ടി വാങ്ങി എന്നും പറയുംപോലെ അനുമതി കിട്ടുംമുന്പേ ഇവിടെ അവകാശം ഏറ്റെടുക്കാന്‍ ആശുപത്രി ഒപിയിലേക്കാള് തിരക്കാണ്.
എയിംസ് തൃശൂരിങ്ങെടുക്കും, വേണ്ട ആലപ്പുഴ തന്നെ മതി, അതാകുമ്പോ എല്ലാര്ക്കും എത്താനെളുപ്പമാണ്, കാസര്കോടായാല് എന്താ കുഴപ്പം, , പദ്ധതിക്ക് നേരത്തെ പ്ലാനിട്ടത് കോഴിക്കോടല്ലേ, അപ്പോ അവിടേക്ക് പോരട്ടെ, ഇങ്ങനെ പലതരമാണ് അഭിപ്രായം. ബിജെപിയില്‍ തന്നെ സര്‍വത്ര ആശയക്കുഴപ്പം. സുരേഷ് ഗോപി അദ്ദേഹത്തിന്റെ ആഗ്രഹം പറയുന്നു, പാര്‍ട്ടി മറ്റൊന്നു പറയുന്നു. എല്ലാം മുകളിലിരിക്കുന്നവര്‍ തീരുമാനിക്കുമെന്ന് വി.മുരളീധരന്. കിട്ടാനുള്ളത് ഈ പോരില്‍ പൊലിയുമോ എന്നാണ് നമ്മുടെ പേടി. എന്തായാലും എല്ലാരും പറയുന്ന സ്ഥിതിക്ക് നമ്മളും ഒരഭിപ്രായം പറയുന്നതില്‍ തെറ്റില്ല. മനോരമ ന്യൂസിരിക്കുന്ന അരൂരിലേക്ക് പോരട്ടെ. അല്ലെങ്കില്‍ ആരോഗ്യമേഖലയില്‍ ആരോഗ്യം മോശമായ ഇടുക്കിയില്‍ ആയാലും തരക്കേടില്ല. ഇനി നിങ്ങള്‍ പറയൂ, കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു. എയിംസ് എവിടെ വേണം?