വർഷങ്ങളായി മുടങ്ങിക്കിടന്ന ഗുരുവായൂർ - തിരുനാവായ റെയിൽവേ ലൈൻ പദ്ധതിയുടെ മരവിപ്പ് നീക്കിക്കൊണ്ടുള്ള (De-freezing) ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങിയിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി.
ഈ ഒരാവശ്യം ഉന്നയിച്ച് അനേകായിരം നിവേദനങ്ങളാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. ആ ആവശ്യങ്ങളുടെ ഗൗരവം ഉൾക്കൊണ്ട് റെയിൽവേ ബോർഡ് ഉദ്യോഗസ്ഥരുമായി നേരിട്ട് നടത്തിയ നിരന്തര ചർച്ചകൾക്കും ഇടപെടലുകൾക്കും ഒടുവിൽ ഇപ്പോൾ ശുഭകരമായ തീരുമാനമുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
നമ്മുടെ നാടിന്റെ വികസന സ്വപ്നങ്ങൾക്ക് എന്നും കരുത്ത് പകരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിജിയോടും, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോടും, ഒപ്പം ഈ തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ച സതേൺ റെയിൽവേ അധികൃതരോടും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു. ജനപക്ഷത്തു നിന്നുകൊണ്ടുള്ള ഇത്തരം വലിയ വികസന പ്രവർത്തനങ്ങൾ നമുക്ക് ഇനിയും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് കേന്ദ്രമന്ത്രി ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത്.