ചരക്ക് സേവന നികുതി നടപ്പാക്കിയശേഷമുളള ഏറ്റവും വലിയ പരിഷ്കരണം ആണ് നാളെ മുതല്‍ നടപ്പാകാന്‍ പോകുന്നത്.പുതിയ GST നിരക്ക് നാളെ മുതല്‍ പ്രബല്യത്തില്‍ വരികയാണ്.5 ശതമാനം 12 ശതമാനം 18 ശതമാനം 28 ശതമാനം എന്നിങ്ങനെയായിരുന്നു നാല് നികുതി തട്ടുകള്‍ ഉണ്ടായിരുന്നത്.ഇവ രണ്ടായി മാറുകയാണ്.5 ശതമാനമായും 18 ശതമാനം മായും ചുരുങ്ങുന്നു. സാമ്പത്തിക രംഗത്തെ സ്തംഭനാവസ്ഥ പരിഹരിക്കാനുളള കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യക്ഷ ഇടപെടല്‍, താല്‍ക്കാലികമായ ആശ്വാസങ്ങള്‍ക്ക് അപ്പുറം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നഷ്ടം സംഭവിച്ചേക്കും അങ്ങനെ പലരീതിയിലുളള വിലയിരുത്തലുകള്‍ വിദഗ്ധര്‍ അടക്കം നടത്തുന്നത് നമ്മള്‍ കണ്ടു. അതിനൊക്കെ അപ്പുറം സാധരക്കാരയ നമുക്ക് നാളെ മുതല്‍ വരുന്ന പുതിയ ജിഎസ്ടി നിരക്ക് എങ്ങനെയൊക്കെ പ്രയോജനപ്പെടും.. ആടിയുലയുന്ന കുടുബബജറ്റിനെ ഒന്നു ചെറുതായെങ്കിലും പിടിച്ചുകെട്ടാന്‍ പറ്റുമോ. നികുതി ഇളവിന്‍റെ ഗുണങ്ങള്‍ നാളെ മുതല്‍ തന്നെ നമുക്ക് ലഭിച്ചു തുടങ്ങുമോ?അതോ കാത്തിരിക്കേണ്ടി വരുമോ?അങ്ങനെയെങ്കില്‍ എത്രനാള്‍. ഇതൊക്കെയാണല്ലോ നമുക്ക് അറിയേണ്ടത്..അപ്പോള്‍ നോക്കാം ഈ ഒരു മണിക്കൂറില്‍ എന്തിനൊക്കെ വിലകുറയും എവിടെയൊക്കെ ആശ്വാസം?