ശബരിമലയിലെ യുവതി പ്രവേശത്തെ അനുകൂലിച്ച മുൻ നിലപാട് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് മാറ്റുന്നു എന്ന സൂചന നല്‍കിയത് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്തിന്റെ വാര്‍ത്താസമ്മേളനം ആണ്. നിയമവിദഗ്ധരുമായി ആലോചിച്ച് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുമെന്നാണ് ഇന്നലെ പറഞ്ഞത്. ഈ പ്രതികരണം കേള്‍ക്കുമ്പോള്‍ സ്വാഭാവികമായി സംശയം ഉയരുമല്ലോ? ദേവസ്വം ബോര്‍ഡ് യൂ ടേണ്‍ അടിക്കുകയാണോ? അങ്ങനെ ഒന്നിലേക്കാണ് ദേവസ്വം ബോര്‍ഡ് വരുന്നതെങ്കില്‍ സിപിഎം അറിയാതെ ദേവസ്വം ബോര്‍ഡിന് അങ്ങനെ ഒരു തീരുമാനം എടുക്കാന്‍ പറ്റുമോ?
അതുകൊണ്ട് തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയോട് ഇന്ന് ഈ വിഷയത്തില്‍ പ്രതികരണം തേടിയത്. എന്നാല്‍ വ്യക്തത വരുത്താതെ സംസ്ഥാന സെക്രട്ടറി ചോദ്യങ്ങളില്‍ നിന്ന് കൃത്യമായി ഒഴിഞ്ഞ് മാറി. പറഞ്ഞത് ഇത്രമാത്രം.. അയ്യപ്പസംഗമത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും, സിപിഎം വിശ്വാസികള്‍ക്കൊപ്പമെന്നും മാത്രം. എന്താണ് ഈ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. ദേവസ്വം ബോര്‍ഡ് നിലപാട് ശരിവക്കുന്നില്ലെങ്കില്‍ അങ്ങനെ ഒന്നില്ലേന്ന് സിപിഎമ്മിന് കൃത്യമായി പറയാല്ലോ. പക്ഷേ പറഞ്ഞില്ല. അതിന് അര്‍ഥം എന്താണ്.. ഇന്ന് വന്ന മറ്റ് സിപിഎം നേതാക്കളുടെ പ്രതികരണം കൂടി ശ്രദ്ധിക്കണം. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാണ് സി.പി.എം നിലപാടെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പറയുന്നു. അല്‍പ്പ സമയം മുന്‍പ് മുന്‍ ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം വന്നു. ആചാരങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത് എന്നാണ്.
യഥാര്‍ഥത്തില്‍ സപിഎമ്മിന്റെ മലക്കം മറിച്ചിലല്ലേ കണ്ടുകൊണ്ടിരിക്കുന്നത്. ദേവസ്വം ബോര്‍ഡിനെ കൊണ്ട് അയ്യപ്പസംഗമം നടത്തി അയ്യപ്പഭക്തരോട് ഒപ്പം നില്‍ക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിനും സര്‍ക്കാരിനും തലേദനയാകുന്നത് യുവതി പ്രവേശനത്തെ അനൂകൂലിച്ചുള്ള സത്യവാങ്മൂലങ്ങളാണ്. അതുകൊണ്ട് ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ നല്‍കുന്ന സൂചനകള്‍ സിപിഎം ശരിവയ്ക്കുകയല്ലേ? അതാണോ ഇതില്‍ നിന്നെല്ലാം വായിച്ചെടുക്കേണ്ടത്... ഇന്ന് ഈ വിഷയത്തില്‍ നമുക്ക് സംസാരിക്കാം..നിങ്ങള്‍ പറയുവിലേക്ക് വിളിച്ചു തുടങ്ങാം...
സംസാരിക്കാം..വിളിക്കേണ്ട നമ്പര്‍ – 0478 – 2840152. സ്വാഗതം നിങ്ങള്‍ പറയൂവിലേക്ക്..