congress-campaign

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ചൂഷണ പരാതികള്‍ ഉയരുന്നതിനിടെ ശബരിമല സ്വർണക്കൊള്ള സജീവ ചർച്ചയാക്കി കോണ്‍ഗ്രസ്. 'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’ എന്ന പുതിയ ക്യാംപെയ്നിനാണ് നേതാക്കള്‍ തുടക്കമിട്ടിരിക്കുന്നത്. ക്യാംപെയ്ന്‍റെ ഭാഗമായി എല്ലാ കോണ്‍ഗ്രസ് നേതാക്കളും ഫെയ്സ്ബുക്കിൽ കവർഫോട്ടോ മാറ്റി. 

'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’ എന്ന പേരിലാണ് നേതാക്കൾ പുതിയ കവർഫോട്ടോ പങ്കുവച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചാണ്ടി ഉമ്മന്‍, ഉമ തോമസ് എന്നീ മുതിർന്ന നേതാക്കളും തങ്ങളുടെ കവർഫോട്ടോകൾ മാറ്റിയിട്ടുണ്ട്. 

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിഷയം സജീവ ചര്‍ച്ചയാക്കുന്നതിനിടെ പ്രധാനപ്പെട്ട സ്വര്‍ണക്കൊള്ള വിഷയം മറന്നു പോകരുതെന്നും അതില്‍ നിന്ന് ശ്രദ്ധ മാറരുതെന്നുമുള്ള ലക്ഷ്യത്തോടെയാണ് പാര്‍ട്ടി തീരുമാനം. അതേസമയം, രാഹുലിനെതിരെ വീണ്ടും പരാതി വന്നതിനെ തുടര്‍ന്നത് പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. 

ENGLISH SUMMARY:

Facing multiple sexual harassment complaints against leader Rahul Mankootathil, the Congress party launches the 'Ambalkkallanmar Kadakk Purath' campaign on the Sabarimala gold theft case, a move widely seen as an attempt to divert public attention from the internal crisis.