പുറത്തിറങ്ങിയാല്‍ തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുമോ എന്ന് പേടിച്ചാണ് കേരളത്തിലുള്ളവരുടെ ജീവിതം. വീട്ടിലിരിക്കുന്നതും പൂര്‍ണമായി സുരക്ഷിതമെന്ന് പറയാന്‍ പറ്റില്ല. നായ്ക്കള്‍ വീട്ടിലേക്ക് കയറിവന്ന് കടിക്കുന്ന സംഭവങ്ങളും നമ്മള്‍ കാണുന്നുണ്ട്. ഇത് കേരളത്തിലെ മാത്രം പ്രശ്നമാണോ എന്ന് ചോദിച്ചാല്‍ അല്ല എന്ന് തന്നെയാണ് ഉത്തരം. ഡല്‍ഹിയില്‍ തെരുവുനായ ശല്യം രൂക്ഷമായതോടെയാണ് സുപ്രീംകോടതി നേരിട്ട് ഇടപെട്ടത്. രാജ്യതലസ്ഥാനത്തെ തെരുവുനായ്ക്കളെ പിടികൂടി ഷെല്‍റ്ററുകളിലേക്ക് മാറ്റണമെന്ന് കോടതി പറഞ്ഞപ്പോള്‍ അതിനെതിരെയും ചിലര്‍ രംഗത്തുവന്നു. തെരുവുനായ്ക്കളെ പിടികൂടുന്നതിന് ഏതെങ്കിലും വ്യക്തിയോ സംഘടനകളോ തടസംനിന്നാല്‍ നടപടിയെടുക്കുമെന്നാണ് കോടതി പറഞ്ഞത്. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ തെരുവുനായ ആക്രമണത്തിന് ഇരകളാകുമ്പോള്‍ എവിടെയാണ് രക്ഷയുള്ളത്?