വോട്ടര്‍പട്ടിക വിവാദത്തിനിടെ തൃശൂരിലെത്തിയ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോള്‍ പറഞ്ഞതാണിത്. ഉയര്‍ന്നുവരുന്ന ആരോപണങ്ങളോട് മൗനം പാലിക്കുകയാണ് തൃശൂരിന്‍റെ എംപി ചെയ്തത്. സുരേഷ് ഗോപിയും കുടുംബാംഗങ്ങളും വ്യാജസത്യവാങ്മൂലം നല്‍കിയാണ് തൃശൂരില്‍ വോട്ടുചേര്‍ത്തതെന്നാണ് തെളിവുകള്‍ നിരത്തിയുള്ള ആരോപണം. മണ്ഡലത്തിലെ സ്ഥിരതാമസക്കാരല്ലാത്ത ബിജെപി ആര്‍എസ്എസ് നേതാക്കളും പ്രവര്‍ത്തകരും സമാനമായി തൃശൂരിലെ വോട്ടര്‍മാരായി മാറി. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ മാത്രം. നടന്നത് ആസൂത്രിത  കുറ്റകൃത്യമെന്ന ആരോപണം ശക്തമാകുമ്പോള്‍ തന്‍റെ ഭാഗം വിശദീകരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്ക് ബാധ്യതയില്ലേ? നിങ്ങള്‍ പറയൂ.

ENGLISH SUMMARY:

Suresh Gopi is facing allegations related to voter list irregularities in Thrissur. The controversy involves accusations of false affidavits and registration of non-residents as voters.