മലയാള സിനിമയിലെ മികച്ച നടന്മാരുടെ കൂട്ടത്തിലാണ് വിനായകനും. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട ആര്‍ക്കും മറിച്ചൊരു അഭിപ്രായം ഉണ്ടാവാനിടയില്ല. അതുകൊണ്ടുതന്നെ വലിയ ജനപ്രീതിയുള്ള നടനാണ് അദ്ദേഹം. അത് ഒരുവശമാണ്.  പക്ഷേ, മറുവശത്ത് വിനായകന്‍ വിവാദങ്ങളുടെ നായകനാണ്.

ആര്‍ക്കും ആരെയും വിമര്‍ശിക്കാന്‍ ഈ രാജ്യത്ത് തടസമില്ല. ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമാണത്. പക്ഷേ, വിമര്‍ശനങ്ങളില്‍ പാലിക്കേണ്ട മര്യാദകളുണ്ട്. അതിരുവിടുമ്പോള്‍ വിമര്‍ശനങ്ങള്‍ അധിക്ഷേപങ്ങളായി മാറും. 

കേട്ടാലറയ്ക്കുന്ന തെറിപ്രയോഗങ്ങള്‍ കൊണ്ടാണോ സമൂഹമാധ്യമങ്ങളില്‍ പ്രത്യേകിച്ച്, വിമര്‍ശനങ്ങള്‍ പറയേണ്ടത്? വിനായകന് എന്തുമാകാമെന്നാണോ? വിനായകന്‍ തിരുത്തേണ്ടതുണ്ടോ? 

ENGLISH SUMMARY:

Vinayakan is a celebrated Malayalam actor often embroiled in controversies. His public statements and criticisms spark debate about freedom of speech and ethical boundaries in expression.