സ്കൂള്‍ സമയമാറ്റത്തില്‍ വിവാദം അവസാനിക്കുന്നില്ല. സമയമാറ്റത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളുണ്ട്. എട്ടുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ പഠനസമയമാണ് അരമണിക്കൂര്‍ വര്‍ധിപ്പിച്ചത്. രാവിലെ 9.45 ന് ക്ലാസുകള്‍ ആരംഭിച്ച് വൈകുന്നേരം 4.15ന് അവസാനിക്കുന്നതാണ് മാറ്റം. മുസ്ലിം സംഘടനകളാണ് പ്രധാനമായും ഇതിനെ എതിര്‍ക്കുന്നത്. മദ്രസ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നതാണ് കാരണം. എന്തായാലും വിദ്യാഭ്യാസ വകുപ്പ് നടത്തിയ സര്‍വേ റിപ്പോര്‍ട്ടും ഇന്ന് മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു.