നമസ്കാരം, KSRTC ബസ്റ്റേഷനുകളില് യൂണിയനുകള്‍ കൊടിതോരണങ്ങള്‍ കെട്ടുന്നത് നിര്‍ത്തണമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞത് കഴിഞ്ഞ ദിവസം അതായത് ജൂണ്‍ മാസം 29 ആം തീയതി. ഇത് പറഞ്ഞ് കഴിഞ്ഞിട്ട് കൃത്യം രണ്ട് ദിവസമായി....എന്നിട്ടെന്തായി, ഇതൊന്നും ഒരു പ്രശ്നമേ അല്ലെന്നാണ് യൂണിയനുകളുടെ ഭാവം കാണുമ്പോള്‍ തോന്നുന്നത്. മന്ത്രിയുടെ സ്വന്തം ജില്ലയിലെ ബസ് സ്റ്റാന്‍ഡില്‍ ആകട്ടെ തോരണങ്ങളും ഫ്ലെക്സുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. യൂണിയനുകള്‍ക്കും വിചിത്ര നിലപാട് ആണ്. സിഐടിയു മാറ്റിയാല്‍ തോരണം മാറ്റാന്‍ റെഡിയെന്നാണ് ഐ.എന്‍.ടി.യു.സി പറയുന്നത്. ഗണേഷ് കുമാറിന്‍റെ കൂടി ചിത്രമുള്ള സിഐടിയുവിന്‍റെ ബോര്‍ഡാണ് കൊല്ലം സ്റ്റാന്‍ഡില്‍ എത്തുന്നവരെ സ്വാഗതം ചെയ്യുന്നത്. തലങ്ങും വിലങ്ങുമാണ് ബാനറുകളും കൊടികളും. ചുരുക്കി പറഞ്ഞാല്‍ സ്റ്റാന്‍ഡിനകത്ത് യാത്രക്കാര്‍ക്ക് ഒന്ന് നടക്കാന്‍ പോലും കഴിയുന്നില്ല. ഇത് ഒരു ബസ് സ്റ്റാന്‍ഡിന്‍റെ മാത്രം അവസ്ഥയല്ല.. പലയിടത്തും ഇതൊക്കെ തന്നെ സ്ഥിതി. അതുകൊണ്ട് തന്നെ ഇന്ന് ഈ വിഷയത്തില്‍ നിങ്ങള്‍ പറയുവില്‍ നമുക്ക് സംസാരിക്കാം.. നിങ്ങള്‍ പറയൂ ചോദിക്കുന്നു കൊടിതോരണം ഇത്രവേണോ?