കേരളം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒരു കേസിന്റെ വിധിവന്ന ദിവസമാണിന്ന്. നടിയെ ആക്രമിച്ച കേസിൽ വിധിവന്നപ്പോള്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയത് പ്രതിപ്പട്ടികയിലെ ആദ്യ ആറുപേരെ, അതായത്, നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ ആദ്യ ആറുപ്രതികളും കുറ്റം ചെയ്തെന്ന് കോടതി കണ്ടെത്തി. എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെ മറ്റ് നാല് പ്രതികളും കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിടുകയും ചെയ്തു. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്. ഈ കേസില്‍ തന്നെ കുടുക്കാന്‍ പൊലീസ് നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയാണ് പൊളിഞ്ഞതെന്നായിരുന്നു ദിലീപിന്റെ പ്രതികരണം. എന്നാല്‍, വിധിയില്‍ നിരാശയുണ്ടെന്നും മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നുമാണ് അതിജീവിതയ്ക്കൊപ്പമുള്ളവരുടെ പ്രതികരണം.