TOPICS COVERED

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനമാണ് റെയില്‍വേ. സംസ്ഥാനത്തിനകത്തും പുറത്തേക്കുമുള്ള ട്രെയിന്‍ യാത്രകളില്‍ ഒന്ന് ദാഹിച്ചാല്‍ കുറച്ചുവെള്ളം പോലും വാങ്ങി കുടിക്കാന്‍ പേടിക്കേണ്ട അവസ്ഥയാണോ? കൊച്ചിയില്‍ ഇന്ന് കണ്ട കാഴ്ച അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതാണ്, അറപ്പുളവാക്കുന്നതാണ്. ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണം എത്രമാത്രം വൃത്തിഹീനമാണ് എന്ന് തെളിയിക്കുന്നതാണത്. 

വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിൽ വിതരണം ചെയ്യാൻ തയ്യാറാക്കിയ ചീഞ്ഞ ഭക്ഷണമാണ് പിടികൂടിയത്. കടവന്ത്രയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച സ്വകാര്യ കേറ്ററിംഗ് കേന്ദ്രത്തിൽ നിന്നാണ് കിലോ കണക്കിന് മാംസാഹാരം ഉൾപ്പെടെ കൊച്ചി കോർപ്പറേഷൻ പിടികൂടിയത്. 

ഇത്രയും ഗുരുതരമായ പ്രശ്നം ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും ഇതുവരെയും പ്രതികരിക്കാൻ റെയിൽവേ തയ്യാറായിട്ടില്ല. അപ്പോള്‍ പ്രതികരിക്കേണ്ടത് പൊതുജനങ്ങളാണ്. 

ENGLISH SUMMARY:

Railways remain the most widely used public transport system in the country. But is the situation so dire that passengers now hesitate to even buy a bottle of water during train journeys within and outside the state? A shocking scene witnessed in Kochi today raises serious concerns. It has exposed the appalling hygiene standards of the food being served on trains, leaving passengers alarmed and disturbed.