ലഹരിക്കെതിരെ പാടി, പറഞ്ഞു.ഒടുവില്‍ അറസ്റ്റിലായി. ആരും ലഹരി ഉപയോഗിക്കരുതെന്നും അത് ചെകുത്താനാണെന്നും റാപ്പര്‍ വേടന്‍ പറഞ്ഞത് കഴിഞ്ഞ ദിവസം ആണ്. ലഹരിക്കെതിരെ പാടിയും പറഞ്ഞും തീര്‍ത്തതിന്‍റെ തൊട്ടടുത്തദിനം ലഹരിക്കേസില്‍ കുടുങ്ങി.അതും കഞ്ചാവ് വലിക്കുന്നതിന് ഇടയിലാണ് കുടുങ്ങിയത് എന്ന് FIR പറയുന്നു.
ഇന്നലെ തന്നെ സ്റ്റേഷന്‍ ജാമ്യം ലഭിച്ചെങ്കിലും പുലിപ്പല്ല് ഉളള ലോക്കറ്റ് മറ്റൊരു കുരുക്കായി.തനിക്ക് അറിയില്ല, സമ്മാനം കിട്ടിയതാണെന്നാണ് വേടന്‍ പറയുന്നത്.പക്ഷേ വനം വകുപ്പ് രണ്ട് കല്‍പ്പിച്ചാണ്.പുലിപ്പല്ല് സൂക്ഷിച്ച കേസില്‍ പെരുമ്പാവൂര്‍ ജുഡ്യൂഷ്യല്‍ ഫസ്റ്റ ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ദിവസത്തെ വനം വകുപ്പ് കസ്റ്റഡിയില്‍ വിട്ടു.ഇന്ന് എറണാകുളത്തെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
നാളെ തൃശൂരിലെ ജ്വല്ലറിയിലെത്തിച്ചും തെളിവെടുക്കും. എന്തായാലും പാട്ടിലെ വൈവിദ്യം കൊണ്ട് ആരാധകരെ കയ്യിലെടുത്ത റാപ്പര്‍ വേടനെ തളളിപ്പറഞ്ഞ് പൊലീസിനും വനംവകുപ്പിനും കയ്യടിക്കുന്നു ഒരു കൂട്ടര്‍.മറ്റൊരു കൂട്ടരാകട്ടെ വേടന് കയ്യടിച്ച് പൊലീസിനെയും വനംവകുപ്പിനേയും വിമര്‍ശിക്കുന്നു..ദാരിദ്രത്തേയും ജാതി പീഡനത്തേയും അതിജീവിച്ച് വരുന്ന ഓരാളെ മനപൂര്‍വം വേട്ടയാടുന്നു എന്നും വിമര്‍ശകര്‍ വാദം ഉന്നയിക്കുന്നു.. അപ്പോഴും ഉയരുന്ന ഒരു ചോദ്യം ഉണ്ട്... നിയമം നിയമത്തിന്‍റെ വഴിക്ക് പോകേണ്ടേ?